വീണ്ടും പുലി ആക്രമണം; 13 കാരന് പരുക്ക്
തൃശൂര്‍ ജില്ലയില്‍ മലക്കപ്പാറയില്‍ പുലി ആക്രമണത്തില്‍ 13 വയസ്സുകാരനു പരുക്ക്. തോട്ടം തൊഴിലാളി വേലുച്ചാമിയുടെ മകനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ദിവിന്‍ കുമാറാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. മുഖത്തും കാലിനും മുറിവേറ്റ ബാലനെ ടാറ്റ എസ്റ്റേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേടിച്ചരണ്ട് കുട്ടി നിരീക്ഷണത്തിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം, കൂടുതല്‍ ചികിത്സ വേണ്ടിവന്നാല്‍ ഉരുളിക്കല്‍ ആശുപത്രിയിലേക്കു മാറ്റിയേക്കും.