കരഞ്ഞുകൊണ്ട് ചിരിക്കുന്ന മനുഷ്യന്‍
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തീയറ്ററുകളിലെത്തിയത് കഴിഞ്ഞ ദിവസമാണ്. അഭിനയ ജീവിതത്തിലൂടെ നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറവും മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. മോഹന്‍ലാലിനെ സംബന്ധിച്ചടുത്തോളം എടുത്തുപറയേണ്ടകാര്യമല്ലെങ്കിലും ചിത്രത്തിലെ ഒരു രംഗം വലിയ തോതില്‍ ചര്‍ച്ചയാകുകയാണ്. ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും ലാലേട്ടന്‍ അഭിനയിച്ച് തകര്‍ത്തു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
മോഹന്‍ലാല്‍ കരഞ്ഞുകൊണ്ട് ചിരിക്കുന്ന രംഗമാണ് ആരാധകരെ വിസ്മയിപ്പിക്കുന്നത്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദശരഥം എന്ന ചിത്രത്തിലാണ് സമാനമായി ചിരച്ചുകൊണ്ട് കരഞ്ഞ് അഭിനയിച്ചത്. അന്ന് 29 വയസ്സുണ്ടായിരുന്ന മോഹന്‍ലാല്‍ ഇന്നും അതിലും മനോഹരമായി കരഞ്ഞുകൊണ്ട് ചിരിക്കുമ്പോള്‍ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞെന്ന് ആരാധകര്‍ ഒന്നടങ്കം വിളിച്ചുപറയുകയാണ്.