സൗദിയില്‍ 14 കാരന് ആണ്‍കുഞ്ഞ് പിറന്നു

സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. 14-ാം വയസില്‍ വിവാഹിതനായ അലി അല്‍ഖൈസി എന്ന വിദ്യാര്‍ഥിക്കാണ് ആണ്‍കുഞ്ഞ് ജനിച്ചത്. തബൂക്ക് മിലിറ്ററി ആശുപത്രിയില്‍ വച്ചായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന് മുഹമ്മദ് എന്നാണ് പേരിട്ടിരിക്കുന്നതും അലി പറഞ്ഞു. സുഖപ്രസവമായിരുന്നെന്നും കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അലി പറഞ്ഞു. മകനോടൊപ്പമുള്ള ചിത്രവും അലി സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു.

തന്റെ പ്രായതെക്കാള്‍ ഒരു വയസ് കുറവുള്ള ബന്ധുവായ പെണ്‍കുട്ടിയെയാണ് അലി വിവാഹം ചെയ്തത്. വിവാഹം പ്രമാണിച്ച് അലിക്ക് സ്‌കൂള്‍ അധികൃതര്‍ ഒരാഴ്ചത്തെ ലീവ് അനുവദിക്കുകയും പരീക്ഷകള്‍ നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹത്തിനെതിരെ സോഷ്യല്‍മീഡിയകളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.