3 വര്‍ഷമായി തെങ്ങിന്റെ മുകളില്‍ താമസം ഒടുവില്‍ കഷ്ടപ്പെട്ട് താഴെ ഇറക്കി
ഫിലിപ്പൈന്‍സിലെ അഗുസാനിലാണ് സംഭവം. ഊണും ഉറക്കവും താമസവുമെല്ലാം മുന്ന് വര്‍ഷമായി തെങ്ങിന് മുകളില്‍ തന്നെ. ഗില്‍ബര്‍ട്ട് സാഞ്ചേസ എന്നയാളാണ് തെങ്ങിന്റെ മുകളില്‍ ഇങ്ങനെ സ്ഥിര താമസമാക്കിയിരുന്നത്. തെങ്ങിന്റെ മുകളില്‍ ഒരു താല്‍ക്കാലിക മറയുണ്ടാക്കിയാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഒന്നുരണ്ട് വസ്ത്രങ്ങളും താഴെ വരെയെത്തുന്ന കയറുമല്ലാതെ മറ്റാന്നും ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. മഴയും വെയിലുമെല്ലാം കൊണ്ടാണ് ഇയാള്‍ തെങ്ങിന്റെ മുകളിലെ ജീവിച്ചത്. 2014 ലാണ് ഇയാള്‍ തെങ്ങിന്റെ മുകളില്‍ താമസം തുടങ്ങിയത്.
ഒടുവില്‍ പ്രാദേശിക ഭരണകൂടത്തിന്റേയും നാട്ടുകാരുടെയും ഏറെ നാളത്തെ പ്രയത്നത്തിന് ശേഷം 60 അടി ഉയരമുള്ള തെങ്ങില്‍ നിന്ന് ഇയാളെ താഴെയിറക്കി. യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ സാഹസികമായി ഇയാളെ നിലത്തിറക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത്രയും നാളും ഭക്ഷണവും സിഗരറ്റും കയറില്‍ക്കെട്ടി മുകളിലേക്ക് എത്തിക്കുകയായിരുന്നു. അമ്മ വെനെഫ്രെഡ് സാഞ്ചേസ് ആണ് ഇവ എത്തിച്ചുകൊടുത്തിരുന്നത്. ഒരിക്കല്‍ തോക്കുകൊണ്ട് തലയ്ക്കടിയേറ്റതോടെയാണ് സാഞ്ചേസിന്റെ പെരുമാറ്റത്തില്‍ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് സഹോദരി വില്‍മ പറയുന്നു.