വില്ലന്‍ സിനിമ ആഘോഷമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ ലാല്‍; സിനിമക്ക് പുറമെ ലാലിന്റെ വീഡിയോയും ആരാധകര്‍ ആഘോഷമാക്കുന്നു

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹന്‍ ലാല്‍ ചിത്രം ‘വില്ലന സന്തോഷപൂര്‍വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് മനസ്സ് തുറന്ന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. വില്ലന്‍ സിനിമയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ തന്റെ വീഡിയോ സന്ദേശം പങ്ക് വച്ചത്.

‘വില്ലന്‍ ഒരു ഡാര്‍ക്ക് ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങളും അത് തന്നെയാണ് ഉദ്ദേശിച്ചത്. ഒരു ഫിലിം മെയ്ക്കറിന് ധാരാളം പഠിക്കാന്‍ സാധിക്കുന്ന സിനിമയാണ് വില്ലന്‍. അതിലെ ഇമോഷണല്‍ ബാക് ഗ്രൗണ്ട് വളരെയധികം ശ്രദ്ധിക്കപ്പെടും. സിനിമ രണ്ട് കയ്യും നീട്ടി സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി. കുടുംബ പ്രേക്ഷകര്‍ക്ക് ഈ സിനിമ വളരെയധികം ഇഷ്ടപെടുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. കാരണം ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷം ചെയ്‌തൊരു സിനിമയാണ്. ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് വളരെയധികം സംതൃപ്തി തന്ന കഥാപാത്രമാണ് മാത്യു മാഞ്ഞൂരാന്‍. എല്ലാവരും ചിത്രം കാണുക .അഭിപ്രായങ്ങള്‍ അറിയിക്കുക.’ മോഹന്‍ലാല്‍ പറഞ്ഞു