‘പതിനഞ്ചു ദിവസത്തിനകം ഞാനാരാണെന്ന് കാണിച്ച് കാണിച്ച് തരാം; മാധ്യമ പ്രവര്‍ത്തകനെതിരെ ആള്‍ ദൈവം രാധേ മായുടെ ഭീഷണി
സംഭാല്‍ (യുപി) ന്മ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പൊട്ടിത്തെറിച്ചും ഭീഷണി മുഴക്കിയും ആള്‍ദൈവം രാധേ മാ. ദുര്‍ഗയുടെ അവതാരമെന്ന് അവകാശപ്പെടുന്ന ഇവര്‍ക്കെതിരെ, നിലനില്‍ക്കുന്ന കേസുകളെക്കുറിച്ചു ചോടിച്ചതിനാണ് മാധ്യമ പ്രവര്‍ത്തകനെതിരെ പൊട്ടിത്തെറിച്ചത്. 15 ദിവസത്തിനുള്ളില്‍ തന്നെ കണ്ടോളാമെന്നു മാധ്യമ പ്രവര്‍ത്തകനു നേരെ ഭീഷണി മുഴക്കുകയും ചെയ്തു.
ഗ്രാമത്തില്‍ കല്‍ക്കി ഉല്‍സവത്തിനെത്തിയതായിരുന്നു അവര്‍. മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടുകയാണെന്നും കേസുകളെക്കുറിച്ചു ചോദിക്കാനേ അവര്‍ക്കു നേരമുള്ളൂവെന്നും മാ പരിതപിച്ചു. രാധേ മായുടെ പ്രേരണയാല്‍ ഭര്‍ത്തൃവീട്ടുകാര്‍ സ്ത്രീധനപീഡനം നടത്തുന്നതായി ആരോപിച്ചു വീട്ടമ്മ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഭീഷണിപ്പെടുത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, വഞ്ചനക്കുറ്റം, ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ വേറെയുമുണ്ട്. ന്യൂഡല്‍ഹി വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസറുടെ കസേരയില്‍ രാധേ മാ ഇരിക്കുന്ന ചിത്രവും ഏറെ വിവാദമായിരുന്നു.