മാതാവ് പ്രത്യക്ഷപ്പെട്ടെന്ന് കത്തോലിക്ക പുരോഹിതന്‍; അടുത്ത തവണ വരുമ്‌ബോള്‍ ലൈവ് ഇടാന്‍ സോഷ്യല്‍ മീഡിയ
കോട്ടയം പാമ്ബാടിയിലെ ഗുഡ്‌ന്യൂസ് ധ്യാന കേന്ദ്രത്തിലെ വികാരിയായ ഫാ. ബിജു തൂമ്ബുങ്കലാണ് ധ്യാന കേന്ദ്രത്തില്‍ മാതാവ് പ്രത്യക്ഷപ്പെട്ടെന്ന അവകാശവാദവുമായി മുന്നോട്ടുവന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിക്ക് ഇരുന്നൂറോളാം വിശ്വാസികളുടെ മുന്നിലാണ് മാതാവ് പ്രത്യക്ഷപ്പെട്ടതെന്നും വികാരി പറയുന്നു. മാതാവ് ‘പ്രത്യക്ഷപ്പെട്ട സ്ഥലം’ മാര്‍ക്ക് ചെയ്ത ഫോട്ടോയുള്‍പ്പെടുത്തി വികാരിയച്ചന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു. തുടര്‍ന്ന് ട്രോളര്‍മാരുടെ ആക്രമണം തുടങ്ങി.
വികാരിയുടെ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടായത്. ഇനി മാതാവ് വരുമ്‌ബോള്‍ ലൈവ് എടുത്ത് പോസ്റ്റ് ചെയ്യണമെന്ന് ചിലര്‍ പ്രതികരിച്ചു. സോഷ്യല്‍ മീഡിയ ഉള്ള കാലത്ത് പിള്ളേര് ഇതൊന്നും വിശ്വസിക്കാന്‍ പാടാണെന്നും ഒരാള്‍ കമന്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാനാണ് വികാരിയോട് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്. പോസ്റ്റിന് ആമേന്‍ കമന്റ് ചെയ്തു പിന്തുണ അര്‍പ്പിക്കുന്ന വിശ്വാസികളുമുണ്ട്.