മോദിക്ക് എതിരെയുള്ള പുതിയ ട്വിറ്റുകള്‍ക്ക് രാഹുല്‍ ഗാന്ധിയെ സഹായിക്കുന്നത് ഒരു പട്ടിക്കുട്ടി ; വെളിപ്പെടുത്തലുമായി പപ്പുമോന്‍

പപ്പുമോന്‍ എന്ന ഇരട്ടപ്പേരിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനവേദികളിലും എതിരാളികള്‍ കളിയാക്കി വിളിക്കുന്നത്. രാഹുല്‍ ഒരു മണ്ടനാണ് എന്ന് കാണിക്കുവാന്‍ വേണ്ടി ആയിരക്കണക്കിന് വീഡിയോകളും പോസ്റ്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ പടച്ചുവിട്ടുകൊണ്ടിരുന്നത്. ഇതൊക്കെ കാരണം ജനങ്ങള്‍ക്കിടയില്‍ രാഹുലിന്‍റെ പ്രതിച്ഛായ നല്ലത് പോലെ ഇടിഞ്ഞിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് അതൊക്കെ ഏറ്റവും ഗുണകരമായി മാറുകയും ചെയ്തു. രാഹുലിനെ കൊണ്ട് ഒന്നും സാധിക്കില്ല എന്നും മോദിയാണ് ഏക ആശ്രയം എന്നും പൊതുജനത്തിന് തോന്നി. അതിന്‍റെ മറുപടിയാണ് ബി ജെ പി നേടിക്കൊണ്ടിരിക്കുന്ന തുടര്‍ വിജയങ്ങള്‍.ഇതിനൊക്കെ നല്ല മറുപടി നല്കാന്‍ രാഹുലിന് കഴിഞ്ഞതുമില്ല. എന്നാല്‍ കുറച്ചു നാളായി കാറ്റ് മാറി വീശുകയാണ്. ഭരണത്തിലും പ്രസംഗങ്ങളിലും മണ്ടത്തരങ്ങളുടെ ഘോഷയാത്രയുമായി പ്രധാനമന്ത്രിയും കൂട്ടരും അടിക്കടി മാധ്യമങ്ങളില്‍ വരെ പ്രത്യക്ഷപ്പെട്ടതോടെ വഞ്ചി ഇപ്പോള്‍ രാഹുലിന്‍റെ കരയിലാണ്. സോഷ്യല്‍ മീഡിയയിലും പ്രസംഗവേദികളിലും ഇപ്പോള്‍ നല്ലത് പോലെ സ്കോര്‍ ചെയ്യുകയാണ് രാഹുല്‍.

ട്വിറ്ററിലും രാഹുല്‍ ഇപ്പോള്‍ താരമാണ്. കുറിക്ക്കൊള്ളുന്ന ട്വീറ്റുകൾ പോസ്റ്റ്ചെയാൻ ആരാണ് സഹായിക്കുന്നതെന്ന വിമർശകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. തനിക്കാരാണ് പ്രചോദനമെന്ന് കണ്ടോളൂ എന്ന് പറഞ്ഞ് ഒരു പട്ടിക്കുട്ടിയുടെ വീഡിയോയാണ് രാഹുൽ ട്വീറ്റ് ചെയ്തത്. നരേന്ദ്രേ മോദി സർക്കാരിനെ നിരന്തരം ട്വീറ്റുകളിലൂടെ അക്രമിക്കാൻ രാഹുലിനെ മറ്റോരോ സഹായിക്കുകയാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ സംശയമുയർന്നിരുന്നു. ജിഎസ്ടിയെ ഗബ്ബർസിംഗ് ടാക്സെന്ന് വിളിച്ചും ജയ്ഷാ വിവാദത്തിൽ വൈ ദിസ് കൊലവെരി ഡാ എന്ന് ട്വീറ്റ് ചെയ്തും രാഹുൽ സൈബർലോകത്ത് നിറഞ്ഞു. ഉരുളക്കുപ്പേരി പോലെത്തെ വിമർശനങ്ങൾ തന്റെ പേജിൽ ട്വീറ്റ് ചെയ്യുന്ന ആളെ കാട്ടിത്തരാം എന്ന് പറഞ്ഞ് രാഹുൽ ഇട്ട വീഡിയോ കാണാം. രാഹുലിനെക്കാൾ മികച്ചവനായ പിഡിയെന്ന പട്ടിക്കുട്ടിയാണ് താനെന്നും ട്വീറ്റുകൾ തന്റേതാണെന്നും വീഡിയോയ്ക്ക് അടിക്കുറിപ്പും ഉണ്ട്. ട്വീറ്റുകൾ പലതും ജനകീയമാതോടെ കഴിഞ്ഞ ജൂലെമൂതൽ സെപ്റ്റംബർ വരെ രാഹുലിനെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 10 ലക്ഷം കൂടി.
ആസമിലെ ബിജെപി മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഹിമന്ത ബിശ്വാസ് ശർമ എന്നാൽ രാഹുലിനെ വിമർശിച്ച് രംഗത്തെത്തി. ദില്ലിയിലെ കോൺഗ്രസ് യോഗത്തിനിടെ ആസമിലെ വിഷയം ചർച്ചചെയ്യാൻ താൻ ആവശ്യപ്പെട്ടപ്പോഴും രാഹുൽ പിഡിക്ക് ബിസകറ്റ് കൊടുക്കുന്ന തിരക്കിലായിരുന്നെന്ന് ശർമ ട്വീറ്റ് ചെയ്തു.