യുവത്വത്തിന്റെ ഊര്‍ജ്ജ പ്രവാഹവുമായി ഡബ്ലിയു.എം.എഫിന് സ്വിറ്റ്സര്‍ലന്‍ഡില്‍ നവനേതൃത്വം

സൂറിച്ച്: യൂറോപ്പിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നായ സ്വിറ്റ്സര്‍ലന്‍ഡില്‍ യുവജനങ്ങള്‍ അമരക്കാരായി വേള്‍ഡ് മലയാളി ഫെഡറേഷന് നവ നേതൃത്വം. ഇതിനോടകം 70 രാജ്യങ്ങളില്‍ പ്രൊവിന്‍സുകളും യൂണിറ്റുകളും രൂപീകരിച്ച് മുന്നേറുന്ന ഡബ്ള്യു.എം.എഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭാരവാഹികളാണ് സ്വിറ്റ്സര്‍ലന്‍ഡിലേത്.

അഖില്‍ തോമസ് (പ്രസിഡന്റ്), അശ്വിന്‍ നളന്ദ ഗാര്‍ഡന്‍ (വൈസ് പ്രസിഡന്റ്), റീജോ പഴൂര്‍ (സെക്രട്ടറി), അലീന കല്ലൂര്‍ (ജോയിന്റ് സെക്രട്ടറി), ഫ്രീഡ അമ്പഴതട്ടില്‍ (ട്രെഷറര്‍), ഗ്രേസി പോള്‍ (ചാരിറ്റി കണ്‍വീനര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായി തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റോണി കുഴിയുഴത്തില്‍, ജേക്കബ് ചെമ്മലകുഴി, സ്റ്റീന എരിക്കാട്ട്, ഐറിന്‍ ജോണ്‍, റോബി കുഴിയുഴത്തില്‍, സാന്ദ്ര എരിക്കാട്ട്, മരിയ എരിക്കാട്ട്, അഞ്ജലി പഴൂര്‍, ബേബി റോയ് തുടങ്ങി പതിനാല് പേരെയും നിയമിച്ചു.

ആഗോള മലയാളികളെ ഒരുമയുടെയും, സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ 2016 ഒക്ടോബറിലാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ രൂപീകൃതമായത്. സംഘടനയുടെ ആദ്യ ആഗോള സമ്മേളനം നവംബര്‍ 2,3 തീയതികളില്‍ നടക്കും.

പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.

കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.