സി പി ഐ വനിതാ നേതാവ് ആനി രാജയ്‌ക്ക് എതിരെ ഗുണ്ടാ ആക്രമണം ; കൈക്കും തലയ്ക്കും പരിക്ക്

ഡല്‍ഹി : സി.പി.ഐ നേതാവ് ആനി രാജയ്ക്കാണ് രാജ്യതലസ്ഥാനത്തുവച്ച് ഗുണ്ടാസംഘത്തിന്റെ മര്‍ദനമേറ്റത്. ഡല്‍ഹിയിലെ കട്പുത്തലിയില്‍ വച്ചായിരുന്നു ആക്രമണം. കോളനി ഒഴിപ്പിക്കുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ആനി രാജ. അവിടെ വെച്ചാണ് ഗുണ്ടാസംഘം ആനി രാജയെ വളഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കൈക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന് എതിരെ ഗുരുതര ആരോപണവുമായി സിപിഐ രംഗത്ത് എത്തി.

ആനി രാജയെ അക്രമികള്‍ മര്‍ദ്ദിക്കുമ്പോള്‍ പൊലീസ് നോക്കിനിന്നെന്നാണ് സിപിഐ ആരോപിച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് കട്പുത്തലി കോളനിയിലെ ചേരി ഒഴിപ്പിക്കാന്‍ ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയത്. ബുള്‍ഡോസറുകള്‍ അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ഒഴിപ്പിക്കല്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 3500ലധികം കലാകാരന്മാരും അഭിനേതാക്കളും താമസിക്കുന്ന സ്ഥലമാണ് കട്പുത്തലി കോളനി.