ഇശല്‍ ബാന്‍ഡ് അബുദാബി രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ ഗായകന് അന്‍സാര്‍ ഉത്ഘാടനം ചെയ്തു
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്‍ഡ് അബു ദാബി യുടെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടികള്‍ പ്രശസ്ത ഗായകന് അന്‍സാര്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ നെല്ലറ ഷംസുദ്ധീന്, ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് പി. ആര്. ഓ. അഷ്റഫ് എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു. ഇശല്‍ ബാന്‍ഡ് അബുദാബി ചെയര്മാന് റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ജനറല്‍ കണ് വീനര് സല്മാന് ഫാരിസി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഇശല്‍ അബുദാബിയുടെ കാരുണ്യ പ്രവര്ത്ത നങ്ങളില്‍ ഒന്നായ നിര്‍ധനരായ പെണ് കുട്ടിക്കുള്ള വിവാഹ ധന സഹായം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ധനസഹായം തൃശൂര്‍ ജില്ലയില്‍ നിന്നുള്ള കുട്ടിക്കാണ് നല്കപ്പെടുന്നത്.
പ്രവാസ ലോകത്തിലെ കലാകാരന്മാര്ക്ക് നല്കുന്ന സംഭാവനകളെ മുന്‍നിര്‍ത്തി സോംഗ് ലവ് ഗ്രൂപ്പ് അഡ്മിന് സിദ്ധീഖ് ചേറ്റുവയെ ചടങ്ങില്‍ ആദരിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രറട്ടറി ഉസ്മാന് കരപ്പാത്ത്, സെന്റര്‍ ജീവകാരുണ്യ വിഭാഗം സെക്രട്ടറി എം. എം. നാസര്‍ കാഞ്ഞങ്ങാട്, ഐ. എസ്. സി. ജനറല്‍ സെക്രട്ടറി എം. അബ്ദുല്‍ സലാം, ഇന്ത്യന്‍ മീഡിയ ജനറല്‍ സെക്രട്ടറി സമീര്‍ കല്ലറ, വൈസ് പ്രസിഡണ്ട് പി. എം. അബ്ദുള്‍ റഹിമാന്‍, സമാജം ആര്‍ട്സ് സെക്രട്ടറി ഹുസൈന് പി. റ്റി, കെ. എസ് . സി. കലാ വിഭാഗം സെക്രട്ടറി റഷീദ് അയിരൂര്‍. കെ. എം. സി. സി. പ്രതിനിധി അഷ്റഫ് പൊന്നാനി. ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് സലിം ചിറക്കല്‍, റിഥം ബാന്‍ഡ് കോഡിനേറ്റര്‍ ഫൈസല്‍ ബേപ്പൂര്‍, സുബൈര്‍ തളിപ്പറമ്പ, വടകര എന്‍. ആര്. ഐ. ഫോറം ജനറല്‍ സെക്രട്ടറി റജീബ് പട്ടോളി, തുടങ്ങിയവര്‍ സന്നിഹത രായിരുന്നു. സമീര്‍ തിരൂര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് ഇശല്‍ ബാന്‍ഡ് അബുദാബിയുടെ കലാകാരന്മാരും മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്,അഫ്സല് ബിലാല്‍, മുജീബ് കാലിക്കറ്റ്, കലാഭവന്‍ നസീബ് എന്നിവര്‍ ചേര്‍ന്ന വതരിപ്പിച്ച കലാപരിപാടി കള്‍ക്ക് ഇവെന്റ്റ് കോര്‍ഡിനേറ്റര്‍ ഇക്ബാല്‍ ലത്തീഫ്,റയീസ് അബ്ദുള്‍ അസീസ് എന്നിവര്‍ നേതൃത്വം നല്കി. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ നറുക്കെടുപ്പില്‍ വിജയിച്ച വര്‍ക്കുള്ള സമ്മാന ദാനം ഐ. ബി. എ. ഉപദേശക സമിതി അംഗ ങ്ങളായ മഹ്റൂഫ്, അബ്ദുള്‍ കരീം, ഹാരിസ് കടമേരി, വൈസ് ചെയര്മാന് നുജൂം നിയാസ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. സനാ അബ്ദുള്‍ കരീം പ്രോഗ്രാം അവതാരകയായി.