ചങ്ക്സ് 2: ദി കണ്‍ക്ലൂഷനിലൂടെ മിയാ ഖലീഫ മലയാളത്തില്‍ എത്തുന്നു ; സത്യം വെളിപ്പെടുത്തി ഒമര്‍ ലുലു
ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയതില്‍ മോശമല്ലാത്ത കളക്ഷനും എന്നാല്‍ അതിലേറെ അപവാദങ്ങളും കേട്ട സിനിമയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ്. കുടുംബത്തോടെ കാണുവാന്‍ കഴിയാത്ത യുവാക്കള്‍ക്ക് വേണ്ടി മാത്രമുള്ള സിനിമയാണ് ചങ്ക്സ് എന്നാണു മുഖ്യമായി കേട്ട അഭിപ്രായം. സിനിമ കാണുവാന്‍ പെണ്മക്കളുമായി എത്തിയ മാതാപിതാക്കള്‍ സിനിമ പകുതി ആകുന്നതിനു മുന്‍പ് തിയറ്റര്‍ വിട്ടുപോയി എന്ന ഒരു വാര്‍ത്തയും എങ്ങും പരന്നിരുന്നു. എന്നാല്‍ ചങ്ക്സ് 2: ദി കണ്‍ക്ലൂഷന്‍ എന്ന പേരില്‍ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സിനിമയുടെ സംവിധായകന്‍. അതില്‍ നായികയായി എത്തുന്നത് ആരാണ് എന്ന് സംവിധായകന്‍ തുറന്നു പറഞ്ഞത് കേട്ട് ഇന്ത്യന്‍ സിനിമ തന്നെ ഞെട്ടി.
സാക്ഷാല്‍ മിയാ ഖലീഫ. ലോകത്തെ ഏറ്റവും വിലയേറിയ പോണ്‍ താരങ്ങളില്‍ ഒരാളാണ് മിയ ഖലീഫ. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം തന്‍റെ ഫേസ്ബുക്ക് പേജ് വഴി ലോകത്തിനെ അറിയിച്ചത്. ഒരു ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മിയ പ്രൊജക്ടിനോട് അനുകൂലമായാണ് പ്രതികരിച്ചത്. ഇനി അവസാനവട്ട ചര്‍ച്ചകള്‍ കൂടി ബാക്കിയുണ്ടെന്നും ഒമര് പറയുന്നു. വെറുതേ വന്നുപോകുന്ന ഒരു റോളായിരിക്കില്ല ചിത്രത്തില്‍ മിയക്കെന്ന് സംവിധായകന്‍ പറയുന്നു. ഒരു ക്യാരക്ടര്‍ റോളിലാകും അവര്‍ എത്തുക. ഒരു ഗാനവും ഉണ്ടാകും ഒമര്‍ പറയുന്നു. ചങ്ക്സിന് തിരക്കഥ ഒരുക്കിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്. ഹണി റോസ് തന്നെയാകും നായിക. എന്നാല്‍ മറ്റുള്ള അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം. ഓണം റിലീസായിട്ടാകും ചങ്ക്സ് 2 തിയേറ്ററുകളില്‍ എത്തുക. ഒമര്‍ ലുലു പറഞ്ഞു.