കൊടുത്താല്‍ കാറ്റലോണിയയിലും കിട്ടും; എല്‍ക്ലാസിക്കോയില്‍ മെസ്സിക്ക് കൊടുത്ത പണി റാമോസിന് തിരിച്ച് കിട്ടി

സീസണ്‍ തുടക്കത്തില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയും റയലും കൊമ്പുകോര്‍ത്തപ്പോള്‍ ഒരു രംഗമുണ്ടായിരുന്നു. ഫ്രീകിക്കിന് വേണ്ടി വന്ന മെസ്സിക്ക് പന്തു നല്‍കാതെ റാമോസ് മെസ്സിയെ രോഷാകുലനാക്കുന്നത്. അന്ന് റാമോസിനായിരുന്നു വിജയമെങ്കില്‍ കാറ്റലോണിയയിലെ തന്നെ മറ്റൊരു ടീമായ ജിറോണയെ ഇന്നലെ നേരിട്ടപ്പോള്‍ മെസ്സിയുടെ സ്ഥാനത്ത് റാമോസായിരുന്നു പന്തിനു വേണ്ടി വന്നത്.

ജിറോണയ്‌ക്കെതിരെ ഇന്നലെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പിറകിലായിരുന്ന സമയത്താണ് എല്‍ ക്ലാസിക്കോയിലെ രംഗം ആവര്‍ത്തിച്ചത്. പന്തിനായി ചെന്ന റാമോസിന് പന്തു നീട്ടി കൊടുത്ത ജിറോണ മിഡ്ഫീല്‍ഡര്‍ ഗാര്‍നെല്‍, റാമോസ് അടുത്ത് എത്തിയപ്പോള്‍ പന്തു റാമോസിനു കൊടുക്കാത്തെ പിറകിലേക്ക് എറിയുകയായിരുന്നു.

രോഷാകുലനായ റാമോസ് ഗാര്‍നെലിനെ തള്ളിയിടുകയും ചെയ്തു. അന്നത്തെ ചിരി റാമോസിനായിരുന്നു എങ്കില്‍ ഇന്ന് അത് ജിറോണ താരത്തിനായി. മത്സരം 21 എന്ന സ്‌കോറിന് പരാജയപ്പെട്ട റയല്‍ ലീഗില്‍ ബാഴ്‌സലോണയേക്കാള്‍ എട്ടു പോയന്റിനു പിറകിലായി.