ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ കൊടും ക്രൂരത

കനൗജ് (ഉത്തര്‍പ്രദേശ്): ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയുടെ ജനനേന്ദ്രിയത്തിലേക്ക് ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ പ്രതികാരം. യു.പിയിലെ കോട്വാലി ജില്ലയിലെ ബെഹ്രിന്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഭര്‍ത്താവിന്റെ അപ്രതീക്ഷത ആക്രമണത്തെത്തുടര്‍ന്ന് സ്ത്രീ ഗുരുതരാവസ്ഥയിലായ സ്ത്രീയെ ബന്ധുക്കളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറു വര്‍ഷം മുമ്ബ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ മൊഴി പ്രകാരം ഭര്‍ത്താവിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശില്‍ ദമ്ബതികള്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പോലീസ് പറഞ്ഞു.