പുത്തനുര്‍ണവില്‍ ഇന്ത്യന്‍ ഫുട്ബോള്‍; ബ്രസീലിനും അര്‍ജന്റീനക്കും നേടാനാവാത്ത അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ സീനിയര്‍ ഫുട്ബോള്‍ ടീം
ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍17 ലോകകപ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതോടെ പുത്തനുണര്‍വിന്റെ പാതയിലാണ് ഇന്ത്യന്‍ ഫുട്ബോള്‍. കാണികളുടെ കാര്യത്തില്‍ 2011ല്‍ ഇന്ത്യയില്‍ നടന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പിനെപ്പോലും കടത്തിവെട്ടിഇന്ത്യയില്‍ നടന്ന അണ്ടര്‍17 ഫുട്ബോള്‍ വേള്‍ഡ്കപ്പ്. ലോകകപ്പില്‍ അരങ്ങേറി ചരിത്രമായ ഇന്ത്യന്‍ കൗമാര ടീമിന് പിന്നാലെ പുതിയ ചരിത്രം കുറിച്ച് മുന്നേറുകയാണ് ഇന്ത്യയുടെ സീനിയര്‍ ഫുട്ബോള്‍ ടീമും.
ഈ മാസമാദ്യം മക്കാവുവിനെ 41ന് തോല്‍പിച്ച് എ.എഫ്.സി. ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ ഇന്ത്യ ടീം രാജ്യാന്തര തലത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മക്കാവുവിനെതിരേ ഇന്ത്യ പൂര്‍ത്തിയാക്കിയത് പരാജയമറിയാത്ത തുടര്‍ച്ചയായ 12ാം മത്സരമായിരുന്നു. അപരാജിതരായി 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ലോകത്തെ രണ്ടാമത്തെ ടീം എന്ന ഖ്യാതിയാണ് ഇപ്പോള്‍ ഇന്ത്യയെ തേടിയെത്തിയിരിക്കുന്നത്. ലോകഫുട്‌ബോളിലെ വമ്പന്‍മാരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും ഒന്നും സാധ്യമാകാത്ത നേട്ടമാണിത്.
അവസാനം കളിച്ച 12 മത്സരങ്ങളില്‍ 11 ജയവും ഒരു സമനിലയുമാണ് ഇന്ത്യയുടെ സമ്പാദ്യം. ലോക ചാമ്പ്യന്‍മാരായ ജര്‍മനി മാത്രമാണ് തുടര്‍ വിജയങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കു മുന്നിലുള്ളത്.
അവസാനം കളിച്ച 19 മത്സരങ്ങളില്‍ 16 ജയവും മൂന്ന് സമനിലയുമാണ് ജര്‍മനിയുടെ അക്കൗണ്ടിലുള്ളത്. 12 കളികളില്‍ ഒമ്പതു ജയവും മൂന്ന് സമനിലയുമുള്ള ബെല്‍ജിയമാണ് മൂന്നാം സ്ഥാനത്ത്.ഇന്ത്യയുടെ മിന്നുന്ന പ്രകടനം ഫിഫ റാങ്കിങ്ങിലും പ്രതിഫലിച്ചു. കഴിഞ്ഞാഴ്ച പ്രഖ്യാപിച്ച പുതിയ ഫിഫ റാങ്കിങ്ങില്‍ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി 105ാം സ്ഥാനത്തെത്താനും ഇന്ത്യക്കായി.
2019 ഏഷ്യാ കപ്പിനുള്ള യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ അപരാജിത കുതിപ്പ് തുടര്‍ന്നത്. യോഗ്യതാ റൗണ്ടില്‍ നവംബര്‍ 14ന് മ്യാന്മറിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ബംഗളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മുതലാണ് ഇന്ത്യമ്യാന്മര്‍ പോരാട്ടം.