രാഹുലിന്റെ സഹായ ഹസ്തം; നിര്‍ഭയയുടെ സഹോദരന്‍ പൈലറ്റായി; കുടുംബത്തിന് കൈത്താങ്ങായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വലംകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്നുവിശുദ്ധ ബൈബിളില്‍ പറയുന്നുണ്ട്. അന്യര്‍ക്കു നന്മ ചെയ്യുന്നത് പ്രസിദ്ധിക്ക് വേണ്ടിയാകരുതെന്ന് ചുരുക്കം.ബി.ജെ.പി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി വീഴ്ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മുകളില്‍ പറഞ്ഞ കാര്യത്തോട് നീതി പുലര്‍ത്തുന്നയാളാണ്.
രാജ്യം കണ്ട ഏറ്റവും ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ കൂട്ട ബലാത്സംഗത്തിന്റെ പേരില്‍ ലോക മാധ്യമങ്ങളടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് നിര്‍ഭയ കേസ്. 2012ല്‍ ഡല്‍ഹിയില്‍ ബസ് യാത്രക്കിടയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ രണ്ടു സഹോദരങ്ങളില്‍ ഒരാള്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹായത്തോടെ പൈലറ്റാവാനുള്ള പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
മൂത്തയാളാണ് രാഹുല്‍ഗാന്ധിയുടെ സഹായത്തോടെ പൈലറ്റായി മാറിയത്. സഹോദരി കൊല്ലപ്പെടുമ്‌ബോള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന സഹോദരന് പൈലറ്റ് പഠനത്തിന് പ്രവേശനം നേടി കൊടുക്കുന്നതിനൊപ്പം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും രാഹുല്‍ ചെയ്തു കൊടുത്തു. റായ്ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയിലായിരുന്നു യുവാവ് പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങിയത്.
നിര്‍ഭയ സംഭവം ആഴത്തിലുള്ള മുറിവേല്‍പ്പിച്ചു കുടുംബത്തിന് ഒട്ടേറെ സഹായമാണ് കുടുംബത്തിന് രാഹുല്‍ ചെയ്തു കൊടുത്തത്. നിര്‍ഭയയുടെ പിതാവ് ബി.എന്‍ സിംഗിന് ഡല്‍ഹിയിലെ രാജ്യാന്തര വിമാനത്താളത്തിലെ സ്വകാര്യ കമ്പനിയുടെ കരാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ നിന്നും തൊഴില്‍ സ്ഥിരപ്പെടുത്തി കൊടുക്കാന്‍ ഇടപെട്ടു. താന്‍ ചെയ്യുന്ന സഹായങ്ങള്‍ പുറത്തറിയരുതെന്ന് രാഹുല്‍ കടുത്ത നിലപാട് എടുത്തതാണ് ഇത്രയും നാള്‍ വിവരം രഹസ്യമായിരിക്കാന്‍ കാരണമായത്. രാഹുലിന്റെ വലിയ മനസ്സിന് നിര്‍ഭയയുടെ കുടുംബം നന്ദിയോടെയാണ് സ്മരിക്കുന്നത്. ഇക്കാര്യം രഹസ്യമാക്കി വെയ്ക്കാന്‍ രാഹുല്‍ പിടിച്ചിരുന്ന നിര്‍ബ്ബന്ധം ഒരു വിദേശമാധ്യമം വഴിയാണ് പുറത്തു വന്നത്.