രാഷ്ട്ര പിതാവിനോട് തന്നെ വേണമോ ഈ ക്രൂരത; മദ്ധ്യപ്രദേശില്‍ ഗാന്ധിജിയുടെ പ്രതിമ കത്തിച്ചു
മൊറേന: മധ്യപ്രദേശിലെ മൊറേനയിലെ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമക്കു നേരെ സാമൂഹ്യവിരുദ്ധരരുടെ ആക്രമണം. മൊറേനയിലെ ജൗര ഗാന്ധിപാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിയുടെ അര്‍ധകായ പ്രതിമ വികൃതമാക്കുകയും അതിനു ശേഷം കത്തിച്ച നിലയിലുമാണ് കാണപ്പെട്ടത്.
Madhya Pradesh: Unidentified people set fire to Mahatma Gandhi’s bust in Joura’s Gandhi Park, Morena. pic.twitter.com/HE8DQnNMNw
— ANI (@ANI) October 31, 2017
മധ്യപദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും ആചരിക്കുന്ന ദിവസമാണ് ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.