ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെക്സ് റോബോട്ട് നിര്‍മാതാവ്
അടുത്തിടെ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സെക്സ് റോബോട്ടുകളുടെ കടന്നു വരവ്. എന്നാല്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയുമായി വന്നിരിക്കുകയാണ് ഒരു സെക്സ് റോബോട്ട് നിര്‍മ്മാതാവ്. ലോകത്തിലെ ആദ്യത്തെ സെക്സ് റോബോട്ടിന്റെ നിര്‍മാതാവെന്ന് അവകാശപ്പെടുന്ന സെര്‍ജിയോ സാന്റോസ്, തന്റെ പങ്കാളിയുടെ ലൈംഗിക താത്പര്യങ്ങള്‍ ഉണര്‍ത്തുന്ന രീതിയില്‍ സംസാരിക്കാനും പെരുമാറാനും കഴിയുന്ന ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്നാണ് പറയുന്നത്. കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ് താന്‍ ഇത് സാധിച്ചതെന്നും ഇയാള്‍ അവകാശപ്പെടുന്നു.
മനുഷ്യ മനസിന്റെ ലൈംഗിക തൃഷ്ണകളെ തൃപ്തിപ്പെടുത്തുന്നതില്‍ പുതുവഴി തേടുന്ന ശാസ്ത്ര ലോകത്തിന്റെ സുപ്രധാന കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു സെക്സ് റോബോട്ടുകള്‍. ലൈംഗിക പാവകള്‍ സുരക്ഷിതമാണോ എന്ന ചോദ്യവും പലയിടങ്ങളില്‍ നിന്നും അന്നുയര്‍ന്നിരുന്നു. ഭാവിയില്‍ മനുഷ്യന്റെ പങ്കാളിയായി റോബോട്ടുകള്‍ രംഗ പ്രവേശനം ചെയ്യാമെന്നും ഇത് അപകടമാണെന്നും ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍ ഇതിനെ ഭയക്കേണ്ടതില്ലെന്നും ഭാവിയില്‍ റോബോട്ട് പങ്കാളിയില്‍ കുട്ടികളുണ്ടാകുന്നത് സര്‍വ സാധാരണമായിരിക്കുമെന്നുമാണ് സെര്‍ജി പറയുന്നത്.ലോകത്തുള്ള ആരുടെയും രൂപസാദൃശ്യത്തിലും സ്വഭാവത്തിലുമുള്ള ലൈംഗിക പാവകളുണ്ടാക്കാന്‍ തനിക്കാകുമെന്നും ഇയാള്‍ അവകാശപ്പെട്ടു.
അതേസമയം, അടുത്തിടെ ആസ്ട്രിയയിലെ ഒരു ടെക് ഷോയില്‍ പ്രദര്‍ശനത്തിന് വച്ച ഇയാളുടെ ലൈംഗിക പാവയ്ക്ക് കാണികളുടെ വിക്രിയകള്‍ അതിരുവിട്ടതോടെ കേടുപാടുകള്‍ സംഭവിച്ചിരുന്നു. 4000 അമേരിക്കന്‍ ഡോളര്‍ വിലവരുന്ന സെക്സ് റോബോട്ടിന്റെ രണ്ട് വിരലുകള്‍ നഷ്ടപ്പെട്ടു. സാമന്തയുടെ ശരീരത്തില്‍ തൊട്ടും പിടിച്ചും പരീക്ഷിച്ചത് മൂലമുണ്ടായ കേടുപാടുകള്‍ വേറെയും. ഇതേ തുടര്‍ന്ന് സാമന്തയുടെ ചില ഭാഗങ്ങള്‍ അടര്‍ന്നു പോയി. കേടുപാടുകള്‍ പരിഹരിക്കാനായി സാമന്തയെ സ്പെയിനിലേയ്ക്ക് അയച്ചിരിക്കുകയാണെന്നും സെര്‍ജി കൂട്ടിച്ചേര്‍ത്തു.