പറവ കൊണ്ടവസാനിപ്പിക്കില്ല സൗബിന്‍ ഷാഹിര്‍; അടുത്ത് ആരാധകരിലേക്കെത്തുന്നത് നായകനായി
മലയാള സിനിമയില്‍ ഇപ്പോ ഏറ്റവും നല്ല കാലം ആര്‍ക്കാണെന്നു ചോദിച്ചാല്‍ അത് സംവിധായകനായും അഭിനേതാവായുമൊക്കെ തിളങ്ങി നില്‍ക്കുന്ന സൗബിന്‍ ഹിര്‍. ആദ്യമായി സംവിധാനം ചെയ്ത പറവ ഉയര്‍ത്തിയ തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ല. സൗബിന്‍ ഷാഹിറിനായിരിക്കുമെന്ന് തറപ്പിച്ച് പറയാം. കാരണം സൗബിന്റെ സംവിധാനത്തിലെത്തിയ പറവ വന്‍ ഹിറ്റായിരുന്നു. ഇതോടെ മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ ഇടം കണ്ടെത്താനും സൗബിനായി.
തിയറ്റര്‍ ഇളക്കി മറിച്ച പറവ സൗബിന് രാശിയായിരിക്കുന്ന മട്ടാണ്. കാരണം ചെറിയ റോളുകളിലൂടെ സിനിമയിലെത്തിയിരുന്ന സൗബിന്‍ നായകാനാകാന്‍ പോവുകയാണ്.നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സൗബിന്‍ നായക വേഷത്തിലെത്തുന്നത്. സുഡാനി ഫ്രം നൈജീരിയ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ദുല്‍ഖര്‍ ചിത്രത്തിന് ശേഷം ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിലൂടെ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക.
സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തും.ഫുട്‌ബോള്‍ പ്രമേയമാകുന്ന ചിത്രം സൗബിന്റെ കരിയറില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോടും മലപ്പുറത്തുമായിരിക്കും ചിത്രീകരണം. റെക്‌സ് വിജയനായിരിക്കും ചിത്രത്തിന് സംഗീതം പകരുകയെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാള്‍ട്ട് ഡിസ്‌നിയുടെ ‘ഡെസ്പറേറ്റ് ഹൗസ്‌വൈവ്‌സ് ആഫ്രിക്ക’, ‘ടിന്‍സല്‍’, എം.ടി.വിയുടെ ‘ഷുഗ’ തുടങ്ങിയ ആഫ്രിക്കന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സൗബിനാപ്പം പ്രധാന താരമായി അഭിനയിക്കുന്ന സാമുവല്‍ അബിയോള റോബിന്‍സണ്‍. മലപ്പുറത്ത് സെവന്‍സ് കളിക്കാനെത്തുന്ന ‘സുഡാനി’യായാണ് റോബിന്‍സണ്‍ വേഷമിടുക.