ഭാവനയുടെ വിവാഹം മാറ്റിവെച്ചതായി കന്നഡ മാധ്യമങ്ങള്‍
മലയാള സിനിമാ താരം ഭാവനയുടെ വിവാഹം മാറ്റിവെച്ചതായി കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കന്നഡയിലെ മുന്‍നിര ചലച്ചിത്ര മാധ്യമമായ ചിത്രമാലയാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. കന്നട സിനിമാ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു വരന്‍. ഈ വര്‍ഷം ഒക്ടോബറിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നവംബര്‍ ആരംഭിച്ചിട്ടും വിവാഹത്തിന്‍റെ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വരാത്തതാണ്
വിവാഹം മാറ്റിവെച്ചതായി വാര്‍ത്ത വരാന്‍ കാരണം.അതേസമയം ഭാവനയുടെ സിനിമാതിരക്കുകളാണ് വിവാഹം മാറ്റിവെക്കാന്‍ കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ, മലയാള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് ഭാവന പറഞ്ഞിരുന്നു.
വിവാഹതിയ്യതി നിശ്ചയിട്ടില്ല എന്നാണു അന്ന് ഭാവന പറഞ്ഞത്. ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹത്തിലേക്ക് എത്തിയതും. കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നുവെങ്കിലും അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് വിവാഹം നീളുകയായിരുന്നു. അതേസമയം ഭാവനയുടെ തിരക്കുകള്‍ മാത്രമല്ല ഇതിനു പിന്നില്‍ ശക്തമായ മറ്റൊരു കാരണവും ഉണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എന്താണ് ആ കാരണമെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല.