ഇനി വള്ളത്തിലാക്കാം യാത്ര; വിവാദങ്ങള്‍ക്ക് മറുപടിയുമായി അമലാപോള്‍

വ്യാജ വാഹന രജിസ്‌ട്രേഷന്‍ നടത്തി വിവാദത്തിലായ സിനിമ താരം അമലാപോളിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. വ്യാജ രജിസ്‌ട്രേഷന്‍ നടത്തി എന്ന ആരോപണം നേരിടുന്ന താന്‍ വിവാദങ്ങളൊഴിവായേക്കാന്‍ വള്ളത്തിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നതെന്നാണ് അമല പോള്‍ പറയുന്നത്.

ഇപ്പോള്‍ വള്ളത്തിലുള്ള യാത്രയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും അതിനാല്‍ വിവാദങ്ങളൊന്നും ഉണ്ടാവില്ലല്ലോയെന്നും അമല ഫേസ്ബുക്കില്‍ കുറിച്ചു.കുടയും പിടിച്ച് വളര്‍ത്തു നായയ്‌ക്കൊപ്പം വള്ളത്തില്‍ പോകുന്ന ചിത്രവും അമല പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

അമല പറയുന്നത് ഇങ്ങനെ:

ചില സമയത്ത് നഗര ജീവിതത്തിന്റെ ഭ്രാന്തതയിലും അനാവശ്യ ഊഹാപോഹങ്ങളില്‍ നിന്നും ഓടി ഒളിക്കണമെന്ന് തോന്നാറുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞാന്‍ ബോട്ട് യാത്രയാണ് തെരഞ്ഞെടുക്കാറുള്ളത്. നിയമം ലംഘിച്ചെന്ന ആരോപണമെങ്കിലും നേരിടേണ്ടി വരില്ലല്ലോ. ഇക്കാര്യം ഞാന്‍ എന്റെ അഭ്യുദയകാംക്ഷികളുമായി രണ്ടു തവണ ആലോചിക്കേണ്ടതുണ്ടോ’.