ന്യൂയോര്‍ക്ക് അക്രമണം: രക്ഷപ്പെട്ടത് തലനാരിഴക്ക്; നടുക്കം മാറാതെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

അമേരിക്കയിലെ ലോവര്‍ മാന്‍ഹാട്ടനില്‍ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ഉണ്ടായ ആക്രമണത്തില്‍ നിന്നും താന്‍ തല നാരിശാക്കാണ് രക്ഷപ്പെട്ടതെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. താരം താമസിക്കുന്ന വീട്ടില്‍ നിന്ന് അഞ്ച് ബ്ലോക്കുകള്‍ മാത്രം അകലെയാണ് ആക്രമണം നടന്നത്.പ്രിയങ്ക തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത് .

സൂപ്പര്‍ഹിറ്റ് ടി.വി. ഷോയായ ക്വാണ്ടിക്കോയുടെ മൂന്നാം മൂന്നാം സീസണില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍. ബുധനാഴ്ച പുലര്‍ച്ചെ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡേ് സെന്ററിനു സമീപത്താണ് ആക്രമണമുണ്ടായത്. സൈക്കിളുകള്‍ സഞ്ചരിക്കുന്ന പാതയില്‍ ട്രക്കുമായി വന്ന അക്രമി വഴിയിലുണ്ടായിരുന്നവരെ ഇടിച്ചിടുകയായിരുന്നു. അക്രമിയെ പിടികൂടാന്‍ ജനങ്ങള്‍ ശ്രമിച്ചപ്പോഴാണ്ഇയാള്‍ വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

‘എന്റെ വീട്ടില്‍ നിന്ന് അഞ്ച് ബ്ലോക്ക് അകലെയാണ് ആക്രമണം നടന്നത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേയ്ക്ക് വണ്ടിയോടിച്ച് വരുമ്‌ബോഴാണ് ആക്രമണം ഉണ്ടായത്. സൈറണുകളുടെ പേടിപ്പിക്കുന്ന ശബ്ദം ഈ ഭീകരണ നിമിഷങ്ങള്‍ എന്നെ ഓര്‍മിപ്പിക്കുന്നു. ന്യൂയോര്‍ക്കിന് പണ്ടത്തേ പോലെ ഇതിനെയും അതിജീവിക്കാന്‍ കഴിയും. ഈ ദുരന്തം ബാധിച്ച എല്ലാവര്‍ക്കും എന്റെ അനുശോചനം’പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.