ഇന്ത്യന്യുസിലാന്‍ഡ് ആദ്യ ടി-20 ഇന്ന്; മാനം രക്ഷിക്കാന്‍ ഇന്ത്യക്ക് അഭിമാനപ്പോരാട്ടം, നാണം കെടുത്തനൊരുങ്ങി ന്യുസിലാന്‍ഡ്
ദില്ലി: ഇന്ത്യന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. രണ്ടു ദശകം നീണ്ട കരിയറിനൊടുവില്‍ ആശിഷ് നെഹ്‌റയുടെ രാജ്യാന്തര ക്രിക്കറ്റിനോടുള്ള വിടവാങ്ങല്‍ മത്സരമാകും ഇന്നത്തേത്. നെഹ്‌റയുടെ വിടവാങ്ങല്‍ മാത്രമല്ല ഇന്ത്യ ഇന്ന് ജയിച്ചാല്‍ അത് പുതിയ ചരിത്രമാവും. പേരുകേട്ട ഇന്ത്യന്‍ പെരുമക്കു മുന്‍പില്‍ ട്വന്റി20യില്‍ ഇതുവരെ തോറ്റിട്ടില്ല എന്ന റെക്കോര്‍ഡ് സ്വന്തമായുള്ളവരാണ് ന്യുസിലാന്‍ഡ്കാര്‍.
കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ആറു തവണ നേര്‍ക്കുനേര്‍വന്നപ്പോഴും വിജയം കീവികള്‍ക്കായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ജയം ഇന്ത്യക്ക് വെറും കുട്ടിക്കളിയല്ല. ഒരു സിക്‌സര്‍ വ്യത്യാസത്തില്‍ ഏകദിന പരമ്പര കൈവിട്ട ന്യൂസിലന്‍ഡ് ട്വന്റി20യിലെ തങ്ങളുടെ വിജയചരിത്രം തുടരാനുറച്ചാകും ദില്ലിയില്‍ ഇറങ്ങുകയെന്നുറപ്പ്.
പക്ഷെ ഐ.സി.സി ട്വന്റി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അവരെ തൊല്‍പ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഇന്ത്യയാകട്ടെ അഞ്ചാം സ്ഥാനത്തും. പക്ഷെ കീവീസിനെ തൂത്തുവാരിയാല്‍ ട്വന്റി20യില്‍ ഒന്നാം സ്ഥാനത്തേക്കുയരാനാകുമെന്ന മോഹിപ്പിക്കുന്ന നേട്ടവും ഇന്ത്യക്ക് മുന്നിലുണ്ട്. മനീഷ് പാണ്ഡെ മടങ്ങി വന്നേക്കുമെന്നൊതൊഴിച്ചാല്‍ ഇന്ത്യന്‍ നിരയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ട. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിടവാങ്ങാന്‍ അവസരം തേടിയ നെഹ്‌റയെ എന്തായാലും അന്തിമ ഇലവനില്‍ കളിപ്പിക്കേണ്ടിവരും.
നെഹ്‌റ വരുമ്പോള്‍ ആരാകും വഴിമാറുക എന്നത് കണ്ടറിയണം. ബുമ്രഭുവനേശ്വര്‍ കൂട്ടുകെട്ട് പൊളിക്കാന്‍ കോലി തയാറാകുമോ എന്ന പ്രസ്‌കത ചോദ്യം ക്യാപ്റ്റന് മുന്പിലുണ്ട്. മിച്ചല്‍ സാന്റനര്‍ക്കൊപ്പം ഇഷ് സോധിയെയയും ഉള്‍പ്പെടുത്തി കീവസ് സ്പിന്‍ ആക്രമണത്തിന് കരുത്ത് കൂടിയാവും ന്യുസിലാന്‍ഡ് ഇന്നിറങ്ങുക.