മകന്‍റെ അച്ഛന്‍ ; മക്കളെ നല്ല പോലെ വളര്‍ത്തുന്നത് എന്തിനാണ് എന്ന് തെളിയിച്ച് ജയറാം (വീഡിയോ)
തമിഴ് നാട്ടിലെ ജെല്ലിക്കെട്ട് വിഷയത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്‍ ജയറാം ഒരു ഇംഗ്ലീഷ് ചാനലിനു നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. സ്‌പെയിനില്‍ കാളയെ കൊല്ലുന്നതും ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മുന്നിലാണ് ജയറാം പതറിയത്. എ.എന്‍.ഐ യുടെ റിപ്പോര്‍ട്ടറോട് ജയറാം തമിഴില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും റിപ്പോര്‍ട്ടര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് ഏതാണ് ചാനല്‍ എന്ന് ജയറാം ശ്രദ്ധിക്കുന്നത്. തുടര്‍ന്ന്‍ കുറച്ചു സമയം മൈക്കിനു മുന്നില്‍ പരുങ്ങിയ ജയറാം തന്നെക്കാള്‍ നല്ലത് പോലെ സംസാരിക്കുവാന്‍ കഴിയുന്നത് തന്‍റെ മകനായിരിക്കും എന്ന് പറയുകയും തുടര്‍ന്ന്‍ മകന്‍ കാളിദാസനെ വിളിക്കുകയുമായിരുന്നു.
ഇതിനുത്തരം മകന്‍ കാളിദാസന്‍ വ്യക്തമായി പറഞ്ഞുതരുമെന്നും അതാണ് നല്ലതെന്നും ജയറാം പറഞ്ഞു. തുടര്‍ന്ന് കാളിദാസെത്തി നല്ല ഇംഗ്ലീഷില്‍ സംഭവം വിശദീകരിക്കുകയും ചെയ്തു. വീഡിയോ കണ്ടിട്ട് ജയറാമിനും കാളിദാസനും അഭിനന്ദനങ്ങളുമായും നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. അതേസമയം ജയറാമിനെ കളിയാക്കുന്ന തരത്തിലും ചിലര്‍ ട്രോളുകള്‍ പടച്ചു വിടുന്നുണ്ട്. അവര്‍ക്കൊക്കെ നല്ല പൊങ്കാല ലഭിക്കുന്നുമുണ്ട്.