പാചക വാതക വില കുത്തനെ കൂട്ടി; സിലിണ്ടറിന് വര്‍ധിപ്പിച്ചത് 94 രൂപ, വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
കൊച്ചി: പാചകവാതക വില കുത്തനെ കൂട്ടി. സബ്‌സിഡി സിലിണ്ടറിന് 94 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടുള്ള എണ്ണകമ്പനികളുടെ അറിയിപ്പ് ഇന്ന് പുലര്‍ച്ചെയാണ് വിതരണക്കാര്‍ക്ക് ലഭിച്ചത്.അടുത്തവര്‍ഷം മുതല്‍ സബ്‌സീഡി നിര്‍ത്തലാക്കാന്‍ വേണ്ടിയുള്ള നടപടിയുടെ ആദ്യ പടിയായിട്ടാണ് സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
635 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് മുതല്‍ 729 രൂപ നല്‍കണം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപ കൂടി. 1143 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് മുതല്‍ 1289 രൂപ നല്‍കണം.
എല്ലാ മാസവും ഒന്നാം തീയതി സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്ന പതിവ് എണ്ണക്കമ്പനികള്‍ക്കുണ്ടെങ്കിലും ഇതിന് പ്രത്യേകിച്ച് മാനദണ്ഡങ്ങളില്ല. കുത്തനെയുള്ള വില വര്‍ധനവില്‍ പകച്ചു നില്‍ക്കുകയാണ് വിതരണക്കാരും ഉപഭോക്താക്കളും.