പോലീസ് ഏമാന്മാര്‍ വളഞ്ഞിരുന്നു വെള്ളമടിച്ചത് പോലീസ് സ്റ്റേഷനിനുള്ളില്‍ ; പൂസായപ്പോള്‍ പാട്ടും ഡാന്‍സും, വീഡിയോ വൈറല്‍
പൊതു സ്ഥലത്തിരുന്നു മദ്യപിക്കുന്നത് ശിക്ഷാർഹമാണെന്നു ഏവര്‍ക്കും അറിയുന്ന അകാര്യമാണ്. അപ്പോള്‍ പിന്നെ പോലീസ് സ്‌റേഷനിലിരുന്നു മദ്യപിച്ചാലോ. പറഞ്ഞു വരുന്നത് പഞ്ചാബിലെ ഒരു പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ വളഞ്ഞിരിന്നു വെള്ളമിടിച്ച കാര്യമാണ്.
പഞ്ചാബിലെ സിഖ് തീര്‍ത്ഥാടന കേന്ദ്രമായ അനന്തപൂര്‍ സാഹിബ് മദ്യനിരോധിത മേഖലയാണ്. എന്നാല്‍ ഒരുകൂട്ടര്‍ക്ക് മാത്രം നിരോധനം ബാധകമല്ല.അനന്തപൂര്‍ സാഹിബ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക്.അവര്‍ മദ്യപിച്ച് ആടുകയും പാടുകയും ചെയ്തത് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ്.ഒപ്പമുണ്ടായിരുന്നവരിലെ ഒരാള്‍ തന്നെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്ത പ്രചരിപ്പിച്ചതോടെ പഞ്ചാബ് പൊലീസ് വെട്ടിലായി.സസ്‌പെന്‍ഷനിലായ പൊലീസുകാര്‍ക്കെതിരെ ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണ്.