പോണ്‍ താരം മിയ ഖലീഫയെ കാണാന്‍ തിടുക്കം കൂട്ടിയവര്‍ക്കു നിരാശ നല്‍കുന്ന വാര്‍ത്ത പുറത്ത് വിട്ട് സംവിധായകന്‍; മിയയുടെ വരവിനു കൂടുതല്‍ പ്രതീക്ഷ കൊടുക്കേണ്ട
പോണ്‍ താരം മിയ ഖലീഫ മലയാള സിനിമയിലഭിനയിക്കാനെത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് മലയാളികള്‍ കേട്ടത്. ഒമര്‍ ലുലു സംവിധാനം ചെയ്ത് ചങ്ക്‌സ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ എന്ന സിനിമയില്‍ മിയ ഖലീഫയും അഭിനയിക്കുന്നതായാണ് വാര്‍ത്തയെത്തിയത്. കേട്ട പാതി കേള്‍ക്കാത്ത പാതി, മിയക്ക് ആവേശ വരവേല്‍പ്പ് നല്‍കാന്‍ മലയാളി ഒരുങ്ങി എന്ന് തന്നെ പറയാം.എന്നാല്‍ അതില്‍ മാറ്റം വന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.എന്നാല്‍ ഇന്ത്യ ടുഡേയില്‍ ഇന്ന് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മിയ മലയാളത്തിലേക്ക് ഇല്ലെന്നാണ് പറയുന്നത്.
ചങ്കസ് 2: ദി കണ്‍ക്ലൂഷന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഒന്നു ചേരുന്നത്. അവര്‍ക്കൊപ്പം മിയ ഖലീഫയുണ്ടെന്നും സംവിധായകന്‍ സൂചിപ്പിച്ചിരുന്നു. ബോളിവുഡില്‍ നിന്നുള്ള കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ മിയ മലയാള സിനിമയിലേക്ക് വരുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. 2018ല്‍ റിലീസിനെത്താന്‍ പോവുന്ന ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷനില്‍ മിയ ഖലീഫയെ എത്തിക്കാന്‍ ബോളിവുഡ് കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. താന്‍ ഇക്കാര്യം അവരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഒമര്‍ ലുലു പറയുന്നു.
എന്നാല്‍ മിയയുടെ തിരക്കുകളാണ് അതിന് തടസ്സം നില്‍ക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി തന്നെ ഉറപ്പ് ലഭിക്കുമെന്നും ഇതുവരെ അക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുയാണ്.പോണ്‍ ലോകത്തെ ഏറ്റവും വിലയേറിയ താരമായിരുന്നു മിയ ഖലീഫ. എന്നാല്‍ നടി ആ മേഖലയില്‍ നിന്നും മാറി സിനിമയിലേക്ക് സജീവമാവുകയായിരുന്നു.