കല്യാണം മാറ്റിവെച്ചിട്ടില്ല എന്ന് ഭാവനയുടെ കുടുംബം ; പുതുവര്‍ഷത്തില്‍ വിവാഹം നടക്കും

ഭാവനയുടെ വിവാഹം മാറ്റിവെച്ചിട്ടില്ല എന്ന് കുടുംബം. ഭാവനയുടെ വിവാഹം മാറ്റിവെച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത‍ വ്യാജമാണ് എന്നും കന്നട നടനും നിര്‍മ്മാതാവുമായ നവീനുമൊത്തുള്ള ഭാവനയുടെ വിവാഹം നീട്ടിവെച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കുടുംബാംഗം മാധ്യമങ്ങളോട് പറഞ്ഞു. ഭാവനയുടെ വിവാഹം ഒക്ടോബറില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹവാര്‍ത്ത വൈകിയതോടെയാണ് ഊഹാപോഹവുമായി ചില കന്നഡ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്തെത്തിയത്. നവീന്‍ ഇപ്പോള്‍ കല്യാണം വേണ്ടെന്നു പറഞ്ഞതായാണ് ഒടുവില്‍ പുറത്തുവന്നത്. ഭാവനയുടെ സിനിമ തിരക്കുകളാണ് വിവാഹം വൈകാന്‍ കാരണമെന്ന് മറ്റ് ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ‘നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെച്ചത്. അത് വളരെ നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നു. ഇപ്പോള്‍ നവീന്‍ വിവാഹം വേണ്ടെന്നു പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്. വളരെ സ്വകാര്യമായിട്ടായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയം നടന്നിരുന്നത്. ചടങ്ങില്‍ ഭാവനയുടെയും നവീന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹത്തിലേക്ക് എത്തിയതും.