നടന്‍ ആര്യയുടെ സമ്പാദ്യം എല്ലാം നടി അമലാ പോളിന് വേണ്ടി എന്ന് ട്വിറ്റ് ; സര്‍ക്കാരിനെ പറ്റിച്ച് നികുതി വെട്ടിച്ചിട്ടും കൂസലില്ലാതെ അമല
ചെന്നൈ : ആഡംബര കാറ് വാങ്ങി സര്‍ക്കാരിനെ പറ്റിച്ചിട്ടും അതിന്‍റെ ഒരു കൂസലുമില്ലാതെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വ്യക്തിയാണ് നടി അമലാ പോള്‍.ഞാന്‍ ഇപ്പോള്‍ യാത്ര വള്ളത്തിലാക്കി എന്നാണു കഴിഞ്ഞ ദിവസം അമല പോസ്റ്റ് ഇട്ടത്. താന്‍ ചെയ്ത കുറ്റം അവിടെയും ന്യായീകരിക്കുവാനാണ് താരം ശ്രമിച്ചത് എന്ന് വ്യക്തം. എന്നാല്‍ വിഷയത്തില്‍ അമലയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയാണ് നടന്‍ ആര്യ നല്‍കിയത്. “റോഡ് ടാക്സ് ലാഭിക്കാന്‍ വേണ്ടി നീ യാത്ര ബോട്ടിലാക്കിയല്ലേ”. തമാശയ്ക്ക് കേട്ടാതാ എന്ന് ഹാഷ് ടാഗ് നല്‍കി കേരളപ്പിറവി ആശംസ നല്‍കുന്ന സമയമാണ് ആര്യ ട്വിറ്ററില്‍ ഇത്തരത്തില്‍ കുറിച്ചത്.
അതുകൊണ്ടാകാം ആര്യ ഇപ്പോഴും സൈക്കിളും ചവിട്ടി നടക്കുന്നത് എന്ന് അമലയും മറുപടി കൊടുത്തു അതിനാണ് ” “ഞാന്‍ ഈ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ്. അമല ഞാന്‍ നിന്‍റെ പ്രണയത്തില്‍ വീണുപോയി.” ഇത് തമാശയല്ല എന്ന ഹാഷ് ടാഗോടെ ആര്യ പോസ്റ്റ് ചെയ്തത്. “നീയിതാരോടും പറയില്ലെന്ന് വാക്ക് തന്നിട്ടുള്ളതല്ലേ” എന്നാണ് തമാശ നിര്‍ത്തൂ എന്ന ഹാഷ് ടാഗോടെ അമല മറുപടി നല്‍കിയത്. കാര്‍ വാങ്ങി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്താണ് അമലാ പോള്‍ നികുതി ഇനത്തില്‍ 15 ലക്ഷം രൂപ വെട്ടിച്ചത്. അമലയെ കൂടാതെ ഫഹദ് ഫാസില്‍ , സുരേഷ് ഗോപി എന്നിവരും ഇത്തരത്തില്‍ നികുതി വെട്ടിച്ചത് കണ്ടെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ആരും തന്നെ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ല.