മിയ ഖലീഫക്കു പകരം മറ്റൊരു പോണ്‍ താരമെത്തും;ആരാധകര്‍ നിരാശപ്പെടേണ്ട; ചങ്ക്‌സില്‍ എത്തുന്നത് മറ്റൊരു അന്താരാഷ്ട്ര പോണ്‍ താരം
ചങ്ക്‌സ് 2 ദി കണ്‍ക്ലൂഷനില്‍ അഭിനയിക്കാന്‍ പോണ്‍ താരം മിയ ഖലീഫ എത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. മിയയുടെ വരവിനു വേണ്ടി കാത്തിരിപ്പു തുടങ്ങി കുറച്ച ദിവസങ്ങള്‍ക്കു ശേഷം മിയ എത്തില്ലെന്ന വാര്‍ത്ത പരന്നതോടെ ഇനിയും നിരാശ മാറാത്ത ഒരുപാട് പേര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്ന് അറിയിച്ചുകൊണ്ട് സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേ ഉള്ളൂ. എന്നാല്‍ മാധ്യമങ്ങള്‍ എത്തുമെന്ന് ഉറപ്പിച്ച് വാര്‍ത്തകള്‍ നല്‍കുകയായിരുന്നുവെന്ന് ഒമര്‍ പറഞ്ഞു.
ചിത്രം നിര്‍മ്മിക്കുന്നത് ബോളിവുഡ് കമ്പനിയാണ്. അവര്‍ തന്നെയാണ് മിയ ഖലീഫയെ ഉള്‍പ്പെടാത്താന്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവര്‍ നടത്തിവരുന്നുണ്ട്. സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാലാണ് അവര്‍ പുതിയ ഒരു പോണ്‍സ്റ്റാറിനെക്കൂടി ചിത്രത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. മിയ ഖലീഫ എത്തിയില്ലെങ്കില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പോണ്‍സ്റ്റാര്‍ ചിത്രത്തിലുണ്ടാകും, ഒരാഴ്ചയ്ക്കകം ഇതില്‍ വ്യക്തത വരുമെന്നും ഒമര്‍ പറഞ്ഞു.
ചിത്രത്തില്‍ മിയ എത്തുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ബോളിവുഡ് വെബ്‌സൈറ്റ് രംഗത്തെത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.