ലാദന്‍ ഇന്ത്യയെയും ലക്ഷ്യമിട്ടിരിന്നു; ഞെട്ടിക്കുന്ന രഹസ്യ രേഖകള്‍ പുറത്ത് വിട്ടു അമേരിക്കന്‍ രഹസ്യാന്വേഷണഏജന്‍സി

വാഷിങ്ടന്‍: ആഗോള ഭീകരനും,അല്‍ ഖായിദ സ്ഥാപകനായ ഒസാമ ബിന്‍ ലാദന്‍ ഇന്ത്യയിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവന്നു സി.ഐ.എയുടെ കണ്ടെത്തല്‍. ഇതിനായി കശ്മീരിലെ സംഘര്‍ഷവും മുംബൈ ഭീകരാക്രമണത്തിന്റെ കോടതി നടപടികളും ഉസാമ ബിന്‍ ലാദന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതു സംബന്ധിച്ച രേഖകള്‍ യുഎസ് രഹസ്യന്വേഷണ ഏജന്‍സി സി.ഐ.എ പുറത്തുവിട്ടു.

2011 മേയില്‍ പാക്കിസ്ഥാനിലെ ആബട്ടാബാദില്‍ യു.എസ് നേവി സൈനിക ഓപ്പറേഷനില്‍ വധിച്ച ഉസാമ ബിന്‍ ലാദനെ സംബന്ധിച്ച 4.7 ലക്ഷം രഹസ്യരേഖകളാണ് സി.ഐ.എ പുറത്തുവിട്ടത്. ലാദന്റെ മകന്റെ കല്യാണ വിഡിയോ, ഡയറികള്‍, ശബ്ദ, ദൃശ്യ ഫയലുകള്‍ തുടങ്ങിയവയാണ് രേഖകളിലുള്ളത്. ഇതിലാണ് ലാദന്‍ ഇന്ത്യയെ പിന്തുടരുന്നതിന്റെ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.

കശ്മീരിലെ സംഘര്‍ഷങ്ങളും മുംബൈ ഭീകരാക്രമണത്തിന്റെ വിവരങ്ങളുമാണ് ലാദന്‍ ശേഖരിച്ചിരുന്നു. 26\11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാക് വംശജനുമായ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് ഹെഡ് ലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലാദന്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ഹെഡ്!ലിയുടെ വിചാരണ നടപടികളുടെ റിപ്പോര്‍ട്ടുകള്‍ അടങ്ങിയ പ്രമുഖ ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ ലാദന്റെ ഒളിയിടത്തില്‍നിന്നു കണ്ടെടുത്തു. ലാദന്റെ കംപ്യൂട്ടറിലും ഹെഡ്!ലിയുമായി ബന്ധപ്പെട്ട ലേഖനങ്ങളും വാര്‍ത്തകളും സൂക്ഷിച്ചിരുന്നു.

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു പുറമേ യു.കെ പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പുകളും ലാദന്‍ സൂക്ഷിച്ചിരുന്നു. റിപ്പോര്‍ട്ടുകളിലെ ചില ഭാഗങ്ങള്‍ അടിവരയിട്ട് പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്. കശ്മീരുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഇതുപോലെ കൃത്യമായി പിന്തുടര്‍ന്നിരുന്നതായി സി.ഐ.എ രേഖകള്‍ വ്യക്തമാക്കുന്നു.