ലൈംഗിക ദാഹം തീര്‍ക്കാന്‍ പല പ്രമുഖ നടിമാരും എന്നെത്തേടി വന്നു; ഹോളിവുഡ് നടന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമ ലോകം
ലണ്ടന്‍: സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ലോകം മുഴുവനായി വ്യാപിച്ച ‘മീ ടൂ’ ക്യാമ്പയിനിലൂടെ പല പ്രമുഖരും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പല സിനിമ നടികളും,മറ്റു പ്രമുഖരായ വനിതകളും തങ്ങള്‍ അനുഭവിക്കേണ്ടി വന്ന അലൈംഗിക അതിക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ ലോകം മുഴുവനും ശരിക്കും ഞെട്ടി.
ഹോളിവുഡിലെ വലിയ നിര്‍മ്മാതാവ് ആയ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ തുടങ്ങി വെച്ചക്യാമ്പയിന്‍ ഏറ്റെടുത്ത് ലോകം മുഴുവന്‍ മീ ടൂവുമായി നിറഞ്ഞിരുന്നു.ഹോളിവുഡായാലും ബോളിവുഡായാലും നടിമാര്‍ക്ക് ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വരുന്നു എന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍.
എന്നാല്‍ നടികള്‍ മാത്രമല്ല ലൈംഗിക ചൂഷണത്തിനിരയാകുന്നതെന്ന ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഹോളിവുഡില്‍ നിന്നും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങള്‍ക്ക് താനും ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡിലെ ഒരു പ്രമുഖ നടന്‍. ഹോളിവുഡ് നടന്‍ ഗില്‍സ് മരീനൈ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
‘സെക്‌സ് ആന്‍ഡ് സിറ്റി’ എന്ന ചിത്രത്തിലൂടെ പ്രശസ്ഥനായ നടനാണ് ഗില്‍സ് മരീനൈ. പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മരീനിയുടെ വെളിപ്പെടുത്തല്‍. പെണ്ണുങ്ങളെ വെല്ലുന്ന തരത്തില്‍ നടന്മാര്‍ക്കും ലൈംഗികാതിക്രമങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടു.’സെക്‌സ് ആന്‍ഡ് സിറ്റിക്ക് ശേഷം ഹോളിവുഡിലെ പല പ്രമുഖരും എന്നെത്തേടി വന്നു. അവര്‍ക്ക് ഞാനൊരു മാംസക്കഷ്ണം മാത്രമായിരുന്നു.’ എന്നാണ് മരീനൈ പറയുന്നത്.
സോഷ്യല്‍മീഡിയയില്‍ നടക്കുന്ന മീ ടൂ ക്യാമ്ബയിനിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘പുരുഷന്മാര്‍ മീ ടൂ ക്യാമ്ബയിനില്‍ കാര്യമായി പങ്കെടുത്തിരുന്നില്ല. കാരണം ലൈംഗിക പീഡിനത്തെക്കുറിച്ച് പുറംലോകമറിഞ്ഞാല്‍ ആണത്തം നഷ്ടമാകുമെന്നാണ് അവരുടെ ഭയം. ആണുങ്ങള്‍ ഇരകളാകുന്നത് ആരും അറിയാറില്ല.’ എന്നും മറീനൈ പറഞ്ഞു.ഹോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് മരീനൈയുടെ വെളിപ്പെടുത്തല്‍.