സിറിയയില്‍ ഐസിഎസിന് വേണ്ടി അഞ്ചു മലയാളികള്‍ പ്രവര്‍ത്തിക്കുന്നു എന്ന് റിപ്പോര്‍ട്ട് ; എല്ലാവരും കണ്ണൂര്‍ സ്വദേശികള്‍

സിറിയയില്‍ ണ്ണൂരില്‍ നിന്നുള്ള അഞ്ച് പേര്‍ ഇപ്പോഴും ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. അബ്ദുൾ ഖയ്യും, അബ്ദുൾ മനാഫ്, ഷബീര്‍, സുഹെെൽ, സഫ്‍വാൻ എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിറിയയിൽ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഫോട്ടോകളും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഐഎസിന്റെ മലബാറിലെ പ്രധാന റിക്രൂട്ടിങ് ഏജന്റ് തലശ്ശേരി ഹംസയെയും കസ്റ്റഡിയിലുള്ള മറ്റ് നാല് പേരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

അബ്ദുള്‍ മനാഫിന് ദില്ലിയില്‍ എന്‍ഐഎയുടെ പിടിയിലായ ഷാജഹാനുമായി അടുത്ത ബന്ധമാണുള്ളത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് മനാഫ് സിറിയയിലേക്ക് കടന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സുഹൈലിന്റെ ഭാര്യ കൂത്തുപറമ്പ് സ്വദേശി റിസ്വാനയും ഇവരോടൊപ്പമുണ്ട് എന്നാണ് നിഗമനം പാപ്പിനിശ്ശേരി സ്വദേശി സഫ്വാന് 18 വയസ് മാത്രമാണുള്ളത്. കണ്ണൂരില്‍ പിടിയിലായവര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതില്‍ നിന്നും കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.