ട്വന്റി-20 വിജയത്തില്‍ ഇന്ത്യയേക്കാള്‍ സന്തോഷം പാകിസ്ഥാന്; കാരണമിതാണ്

ദില്ലി: ന്യൂസീലന്‍ഡിനെതിരെ ആദ്യമായി ട്വന്റി20 ജയിച്ച ആവേശത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ ജയത്തില്‍ ഒരു പക്ഷെ ഇന്ത്യയേക്കാള്‍ സന്തോഷിക്കുന്നത് ബദ്ധ വൈരികളായ പാക്കിസ്ഥാനാണ്. കാരണമെന്തന്നല്ലേ . മത്സരത്തില്‍ ഇന്ത്യ വിജയിച്ചത്തോടെ ട്വന്റി20 റാങ്കിംഗില്‍ കിവികളെ പിന്തള്ളി പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തി. 124 റേറ്റിംഗുമായി പാക്കിസ്ഥാന്‍ ഒന്നാമതും 121 റേറ്റിംഗുമായി ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്. അങ്ങനെ ഇന്ത്യ വിജയിച്ചപ്പോള്‍ ആദ്യമായി പാകിസ്ഥാന്‍ പുഞ്ചിരിച്ചു.

മത്സരത്തില്‍ വിജയിച്ചെങ്കിലും ഇന്ത്യ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ന്യൂസീലന്‍ഡിനെതിരായ പരമ്പര നേടിയാലും ഇന്ത്യക്ക് പാക്കിസ്ഥാനെ മറികടക്കാനാകില്ല. അതേസമയം പരമ്പര തോറ്റാല്‍ ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്ത് നിന്ന് താഴെയിറങ്ങും.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഇന്ത്യ നിശ്ചിത 20 ഓവറില്‍ 202 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ(80), ശിഖര്‍ ധവാന്‍(80) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ന്യൂസിലാന്‍ഡിന് 20 ഓവറില്‍ എട്ടിന് 149 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ 53 റണ്‍സിന് വിജയിച്ചു. പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലെത്തി.
ഇന്‍ഡ്യായ്ന്‍ ടീമിലെ വെറ്ററന്‍ താരം ആശിഷ് നെഹ്‌റയുടെ വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു ഇന്നലത്തേത്.