കാശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: കാശ്മീരില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. അനന്തനാഗ് ജില്ലയിലെ ലാസിബാലിലാണ് തീവ്രവാദ സംഘവും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായാല്‍. വ്യാഴാഴ്ച രാവിലെ എട്ടരയോടെ സി.ആര്‍.പി.എഫ് 96 ബറ്റാലിയന്‍ വാഹനത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു..

പരിക്കേറ്റവരില്‍ മൂന്ന് ജവാന്‍മാര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് സി.ആര്‍.പി.എഫ് അറിയിച്ചു. രണ്ട് പേര്‍ക്ക് വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സെന്യം വ്യക്തമാക്കി.