അമേരിക്കയില്‍ വീണ്ടും ആക്രമണം;കൊളറാഡോയിലുണ്ടായ വെടിവെയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു
കൊളറാഡോ: അമേരിക്കയില്‍ വീണ്ടും ആക്രമണം. ബുധനാഴ്ച കൊളറാഡോയില്‍ ഡെന്‍വറിലെ വാള്‍മാര്‍ട്ടിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അക്രമികളെ പിടികൂടിയോ എന്നും വ്യക്തമല്ല.
മരിച്ചവര്‍ രണ്ടും പുരുഷന്മാരാണ്. പരുക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ സ്ഥലത്ത് വെടിയേറ്റ് കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രദേശിക സമയം 6.30 ഓടെയായിരുന്നു ആക്രമണം.
വാര്‍മാര്‍ട്ട് സ്‌റ്റോറിനുള്ളില്‍ കടന്ന അക്രമികള്‍ സ്റ്റോറില്‍ നിന്നവര്‍ക്ക് നേരെ തുടരെ വെടിവയ്ക്കുകയായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് ത്രൊണ്‍ടണ്‍ പോലീസ് അറിയിച്ചു. സ്‌റ്റോറിനുള്ളില്‍ നിന്ന് മുപ്പതോളം വെടിയൊച്ചകള്‍ കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ചൊവ്വാഴ്ച വേള്‍ഡ് ട്രേഡ് സെന്ററിനു സമീപം കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി എട്ടു പേരെ കൊലപ്പെടുത്തിയിരുന്നു.