നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നവംബര്‍ 7നേക്ക് നീട്ടി

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ഒരാഴ്ചകൂടി നീട്ടി. നികുതി റിട്ടേണ്‍ ഈ മാസം ഏഴുവരെ നല്‍കാം. ആദ്യ സമയ പരിധി നിശ്ചയിച്ചിരുന്നത് സെപ്റ്റംബര്‍ 30 ആയിരുന്നു. പിന്നീട് ഇത് ഒക്ടോബര്‍ 31 ലേക്ക് നീട്ടി. പിന്നെയും നിവേദനങ്ങള്‍ ലഭിച്ചതിനാല്‍ ഇത് പരിഗണിച്ച് ഒരാഴ്ചകൂടി സമയം അനുവദിക്കുകയായിരുന്നെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു.

ജിഎസ്ടി റിട്ടേണ്‍ തിരക്ക് മൂലം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ക്കു സമയം തികയുന്നില്ലെന്ന് നികുതിദായകരും അക്കൗണ്ടന്റുമാരും ചൂണ്ടിക്കാട്ടുന്നു. ഇത് കണക്കിലെടുത്താണ് സമയപരിധി പിന്നെയും നീട്ടിയത്.