ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം:സമരസമിതിയുമായി ചര്‍ച്ചക്കില്ലെന്ന് കലക്ടര്‍; യുഡിഎഫ് നേതാക്കള്‍ മുക്കത്തേക്ക്
കോഴിക്കോട്: മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നടന്ന സമരം സംഘര്‍ഷത്തില്‍ കലാശിച്ച സാഹചര്യത്തില്‍ സമരസമിതിയുമായി ചര്‍ച്ചക്കില്ലെന്ന് കലക്ടര്‍. സംഘര്‍ഷങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല. സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും കലക്ടര്‍ യു.വി.ജോസ് അറിയിച്ചു. അതെ സമയം സമരത്തിന് പിന്തുണയറിയിച്ച് യു.ഡി.എഫ് നേതാക്കള്‍ ഇന്ന് മുക്കം സന്ദര്‍ശിക്കും. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, മുസ്!ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി എന്നിവരുടെ നേതൃത്വത്തിലാണു സന്ദര്‍ശനം.
അതിനിടെ, സമരം നടത്തിയവരെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നു പരാതിയുണ്ട്. സംഘര്‍ഷങ്ങളുടെ പേരില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുത്തതായി ആക്ഷേപമുണ്ട്. പ്രക്ഷോഭം നടക്കുന്ന മുക്കത്ത് വ്യാഴാഴ്ചയും സംഘര്‍ഷമുണ്ടായി. സംസ്ഥാന പാതയില്‍ തടികളും ടയറുകളും ഉപയോഗിച്ച് തീയിട്ട് പ്രതിഷേധക്കാര്‍ ഗതാഗതം മുടക്കി. തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ വ്യാപകമായ കല്ലേറുമുണ്ടായി.
ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ തുറന്നടിച്ചു. സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് അവരെ വിശ്വാസത്തിലെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. യോജിപ്പിന്റെ വഴിതേടണമെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സമരക്കാരോടുള്ള അനുഭാവവും പ്രകടമാക്കി.
എന്നാല്‍, തീവ്ര സ്വഭാവ സംഘടനകളാണ് സംഘര്‍ഷമാ സൃഷ്ടിച്ചതെന്ന വിലപാടിലാണ് പോലീസ്.മുക്കത്തെ സമരം തെറ്റിദ്ധാരണ മൂലമാണെന്നും പ്രശ്‌നങ്ങളുണ്ടാക്കുന്നത് തല്‍പര കക്ഷികളാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.