കുമാരന് എന്ന വിരൂപനായ കഥാപാത്രമായി ഇന്ദ്രന്‍സ് മുഖ്യവേഷത്തിലെത്തുന്ന ‘പാതി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി
ഏറെ വെല്ലുവിളി നിറഞ്ഞ കുമാരന് എന്ന വിരൂപനായ കഥാപാത്രമായി ഇന്ദ്രന്‍സ് മുഖ്യവേഷത്തിലെത്തുന്ന ‘പാതി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. തെയ്യം കലാകാരനായി ജോയ് മാത്യുവും പ്രധാന വേഷം കൈകാര്യം ചെയുന്നുണ്ട്. വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധേയനായ കലാഭവന്‍ ഷാജോണ്‍ കൊച്ചുമൂസയായി എത്തുന്ന ചിത്രത്തില്‍ കലിംഗ ശശി,സന്തോഷ് കീഴാറ്റൂര്‍, ടി പാര്‍വതി,വത്സല മേനോന്, സീമ ജി നായര്‍ തുടങ്ങിയവര്‍ വേഷമിടുന്നു.
ഇന്ററാക്ടര്‍ ഫിലിം അക്കാദമിയുടെ ബാനറില്‍ ഗോപകുമാര്‍ കുഞ്ഞിവീട്ടില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ചന്ദ്രന് നരികോടാണ്. പ്രശസ്ത ഛായാഗ്രാഹകന്‍ സജന് കളത്തില്‍ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നവാഗതനായ വിജേഷ് വിശ്വത്തിന്റെതാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് ദേശിയ അവാര്‍ഡ് ജേതാവ് ബി അജിത് കുമാര്‍ നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ മേക്കപ് പട്ടണം റഷീദ്, കല സംവിധാനം അജയ് മാങ്ങാട്, സംഗീതം പണ്ഡിറ്റ് രമേശ് നാരായണന്, ഗാനരചന ലക്ഷ്മണ് കാഞ്ഞിരങ്ങാട്, വസ്ത്രാലങ്കാരം ദയാനന്ദന് മുക്കം, പ്രൊജക്റ്റ് ഡിസൈനര്‍ ധീരജ് ബാല എന്നിവരാണ് നിര്‍വഹിക്കുന്നത്.
ചിത്രം നവംബര്‍ 17ന് പ്രദര്‍ശനത്തിനെത്തും. സംവിധായകന് വി.കെ പ്രകാശ് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.