ജനജാഗ്രത യാത്രക്ക് ഇന്ന് സമാപനം;തൃശൂരിലും എറണാകുളത്തും സമാപന സമ്മേളനം
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ ഇടതു മുന്നണി നടത്തിയ ജനജാഗ്രതായാത്രകള്‍ക്ക് വെള്ളിയാഴ്ച സമാപനം. വടക്കന്‍ മേഖലായാത്ര തൃശൂരിലും തെക്കന്‍ മേഖലായാത്ര എറണാകുളത്തും സമാപിക്കും.
ജനരക്ഷാ യാത്രയിലൂടെ ബി.ജെ.പി ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതിന് പുറമെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതുമാണ് ജനജാഗ്രത യാത്രയിലൂടെ ഇടതുമുന്നണി മുഖ്യമായും ലക്ഷ്യമിട്ടത്.
കഴിഞ്ഞ മാസം 21നാണു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്ന്‌റെ നേതൃത്വത്തില്‍ വടക്കന്‍മേഖലയാത്രയയും,സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ തെക്കന്‍മേഖല യാത്രയും ആരംഭിച്ചത്.140 മണ്ഡലങ്ങള്‍ പിന്നിട്ട് ജന ജാഗ്രത യാത്രക്ക് സമാപനമാവുമ്പോള്‍. വിവാദങ്ങളും താലപ്പൊക്കിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ആഡംബര വാഹനത്തില്‍ കോടിയേരി സഞ്ചരിച്ചതിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. കായല്‍ കയ്യേറ്റ ആരോപണത്തിന് വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയും ഇടതു മുന്നണിക്ക് ക്ഷീണമായി. മന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദം ഇടതുമുന്നണിക്കുള്ളില്‍ ശക്തമാണ്. ഇതിനിടയില്‍ ഗെയില്‍ പദ്ധതിക്കെതിരെ മുക്കത്തുണ്ടായ സംഘര്‍ഷവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ജനജാഗ്രത യാത്രക്ക് ഇന്ന് സമാപനമാവുമ്പോള്‍ മുന്നണിക്കെതിരെ ഉയര്‍ന്നു നില്‍ക്കുന്ന വിവാദങ്ങളെ നേരിടാനുള്ള തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളിലേക്കാവും ഇടതു മുന്നണി കടക്കുക.