വനിതാ എം എല്‍ എയും മുഖ്യമന്ത്രിയും പ്രതിവാര ഷോയുമായി ടിവി സ്ക്രീനിലെത്തുന്നു
ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചാനല്‍ ഷോയിലൂടെ പ്രേക്ഷകരുടെ മുന്നേലേക്ക് എത്തുന്നു. ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജ്ജാണ് പരിപാടിയുടെ അവതാരക. ‘നാം മുന്നോട്ട്’ എന്ന ഷോയുമായാണ് മുഖ്യമന്ത്രിയുടെ രംഗപ്രവേശം. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള ചാനലുകളിലൂടെ പരിപാടി ഉടന്‍ ജനങ്ങളിലെത്തിക്കും. പരിപാടിയുടെ ചില ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ ചിത്രീകരിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് (സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി) ആണ് പരിപാടി നിര്‍മിക്കുന്നത്. 22 മിനിട്ട് ദൈര്‍ഘ്യമുള്ള പരിപാടി ഒന്നിലേറെ ചാനലുകളിലൂടെ ഒരേസമയമാകും പ്രക്ഷേപണം ചെയ്യുക. ഓരോ വിഷയത്തെയും കേന്ദ്രീകരിച്ചാവും ഓരോ എപ്പിസോഡും തയ്യാറാക്കുക. ഓരോ വിഷയവുമായി ബന്ധപ്പെട്ട നാലംഗങ്ങളടങ്ങിയ വിദഗ്ധ ടീമിന്റെ പാനല്‍ ഉണ്ടാകും. പാനലിലെ വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്ന വിധത്തിലാണ് പരിപാടി. പലപ്പോഴായി മുഖ്യമന്ത്രിക്ക് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തെഴുതിയ കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള ഒരു ഭാഗവും പരിപാടിയില്‍ ഉണ്ടാകും.