അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ സൈനികന് കൊല്ലപ്പെട്ടു
സാംബ: ഇന്ത്യപാക് അതൃത്തിയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. പാക് റേഞ്ചേഴ്സ് ജമ്മു കാഷ്മീരില്‍ സാംബ സെക്ടറിലെ ബി.എസ്.എഫ് സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
ഒരു പ്രകോപനവുമില്ലാതെയാണ് പാക് സൈന്യം വെടിയുതിര്‍ത്തതെന്ന് സൈനിക ഉദ്യഗസ്ഥര്‍ പറഞ്ഞു.പ്രത്യാക്രമണം നടത്തവേയാണ് ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടത്. മേഖലയില്‍ ഇപ്പോഴും വെടിവെയ്പ്പ് തുടരുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
വ്യാഴാഴ്ച രാവിലെയും സാംബ സെക്ടറില്‍ പാക് റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടിരുന്നു.