ആരാധകരറിഞ്ഞൊ? കോഴിക്കോട്ടുക്കാരി ജാമിയയാണ് സൗബിന്റെ ജീവിതത്തിലെ പറവ

ആദ്യ സംവിധാന സംരംഭമായ പറവ ഉജ്വല വിജയം കൈവരിച്ചതിന് തൊട്ടുപിന്നാലെവിവാഹവും ഉടനുണ്ടാവുമെന്നറിയിച്ചിരിക്കുകയാണ് സൗബിന്‍. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

ദുബായില്‍ പഠിച്ചു വളര്‍ന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. ഒക്ടോബറില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹ നിശ്ചയം. മോതിരമാറ്റത്തിന്റെ ചിത്രങ്ങള്‍ നേരത്തെ ചില വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് സൗബിന്റെ അച്ഛന്‍ ബാബു ഷാഹിര്‍ പറഞ്ഞു.

ഫഹദ് നായകനായ ഫാസിലിന്റെ കൈയെത്തും ദൂരത്തില്‍ അതിഥിതാരമായാണ് സൗബിന്‍ സിനിമാരംഗത്തെത്തിയത്. മഹേഷിന്റെ പ്രതികാരം, അണ്ണയുംറസൂലും, പ്രേമം, ചാര്‍ലി, തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍. സൗബിന്റെ സംവിധാനത്തിലെത്തിയ പറവ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.