ഡിസംബര്‍ 1 മുതല്‍ ടോള്‍ ടാഗ് നിര്‍ബന്ധം
ഡിസംബര്‍ ഒന്നിനു ശേഷം പുറത്തിറങ്ങുന്ന കാര്‍,ജീപ്പ്, ട്രക്ക്, ബസ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ടോള്‍പ്‌ളാസകളില്‍ ഇലിക്ട്രോണിക് മാര്‍ഗത്തില്‍ ടോള്‍പണം നല്‍കാനുള്ള എഫ്.എ.എസ് ടാഗ് നിര്‍ബന്ധമാക്കി പുതിയ ഉത്തരവ് പുറത്തുവന്നു. വാഹനങ്ങളുടെ മുന്‍വശത്തുള്ള വിന്‍ഡ് ഗ്‌ളാസിലാണ് ടാഗ് പതിക്കേണ്ടത്. നിര്‍മ്മാതാക്കള്‍ തന്നെ ടാഗ് ഘടിപ്പിക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ബസ് പോലെ ഫാക്ടറിയില്‍ നിന്ന് ചേസിസ് മാത്രമായി പുറത്തിറക്കുന്ന വാഹനങ്ങളില്‍ രജിസ്‌ട്രേഷന് മുന്‍പ് ഉടമകള്‍ ടാഗ് ഘടിപ്പിക്കണം. ടോള്‍പ്‌ളാസകളില്‍ പണമിടപാട് എളുപ്പമാക്കി നീണ്ട ക്യൂ ഇല്ലാതാക്കുക എന്നതാണ് ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ പ്രധാന ലക്ഷ്യം.