കൂടുതല്‍ കരുത്തര്‍ജിച്ച് ഇന്ത്യന്‍ വ്യോമസേനാ;ഗ്ലൈഡ് ബോംബ് പരീക്ഷണം വന്‍ വിജയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് അത്യാധുനിക ഗ്ലൈഡ് ബോംബ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ബോംബിന്റെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് നടന്നത്.

ബോംബിനെ യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കുകയായിരുന്നു. മൂന്നു ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണവും വന്‍ വിജയമായിരുന്നു. മുന്നുതവണയും ബോംബ് കൃത്യമായി ലക്ഷ്യം ഭേദിച്ചു. എസ്.എ.എഡബ്ലിയു SAAW (Smart Anti Airfield Weapon) എന്നാണ് ബോംബിന്റെ പേര്. 100 കിലോമീറ്ററാണ് ബോംബിന്റെ പ്രഹര പരിധി.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ യും വ്യോമസേനയും സംയുക്തമായാണ് ബോംബ് വികസിപ്പിച്ചത്. വ്യോമസേനയ്ക്കായാണ് ഗ്ലൈഡ് ബോംബ് നിര്‍മ്മിച്ചിട്ടുള്ളത്. പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാന്‍ ഡി.ആര്‍.ഡി.ഒയെയും വ്യോമസേനയേയും അഭിനന്ദിച്ചു.

വിജയകരമായി പരീക്ഷണം പോര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനാല്‍ ബോംബിനെ ഉടന്‍ തന്നെ വ്യോമസേനയുടെ ഭാഗമാക്കുമെന്ന് ഡി.ര്‍.ഡി.ഒ വ്യക്തമാക്കി. പ്രതിരോധ രംഗത്ത് വലിയ നാഴികകല്ലായാണ് ഗ്ലൈഡ് ബോംബിന്റെ വിജയത്തിലൂടെ ഇന്ത്യ പിന്നിട്ടതെന്ന് വിദഗ്ധര്‍ പറയുന്നു.