ഗുരുനാനക്കിന് സ്മരണാഞ്ജലിയുമായുള്ള മഞ്ജരിയുടെ ആല്‍ബം ശ്രദ്ധേയമാകുന്നു
ഗായിക മഞ്ജരിയുടെ പുതിയ ആല്‍ബം പുറത്തിറങ്ങി. ഗുരുനാനക്ക് രചിച്ച ഭജനകളെ ആസ്പദമാക്കിയാണ് പുതിയ ആല്‍ബം. ഗുരുനാനക്കിന്റെ ജീവിതവും സന്ദേശവും ആസ്പദമാക്കിയുള്ള സുവരന്‍ കാര്‍ഘേ എന്ന കീര്‍ത്തനം പ്രശസ്തമാണ്. ആ കീര്‍ത്തനമാണ് അതിമനോഹരമായി പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
മനോഹരമായ മഞ്ജരിയുടെ ആലാപനത്തിലൂടെയും കേട്ടുപതിഞ്ഞൊരു ഭജന്‍ എന്നതിനാലും ആല്‍ബം ശ്രദ്ധേയമാകുകയാണ്. മഞ്ജരിയുടെ ആല്‍ബത്തിലെ പുനരാവിഷ്‌കരണത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് സന്തോഷ് നായരാണ്. സിന്ധു ഭൈരവിയാണ് അടിസ്ഥാന രാഗം.
വീഡിയോ കാണാം: