ഐ ഫോണിനോട് പെരുത്ത ഇഷ്ട്ടം; യുവാവ് ഐ ഫോണ്‍ വാങ്ങാനെത്തിയത് കുതിരപ്പുറത്ത്, കൂടെ ബാന്റ് മേളക്കാരും

മൊബൈല്‍ രംഗത്തെ അതികായന്മാരായ ഐ ഫോണ്‍ പുറത്തിറക്കുന്ന ഓരോ ഫോണും പലപ്പോഴും ആള്‍ക്കാരെ ഞെട്ടിക്കാറുണ്ട്. കാരണം അതിന്റെ സവിശേഷതകളാണ്. അതുകൊണ്ട് തന്നെ ഐ ഫോണ്‍ വിപണിയിലെത്തുന്നത് മുതല്‍ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്.  ഐ ഫോണ്‍ സ്വന്തമാക്കാന്‍ എന്ത് കഷ്ടപ്പാട് സഹിക്കാനും ചിലര്‍ ഒരുക്കമാണ്. ഇപ്പോഴിതാ ഐ ഫോണിനോടുള്ള ഇഷ്ട്ടം മൂത്ത് ഫോണ്‍ വാങ്ങാന്‍ കുതിരപ്പുറത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്.

ഐ ഫോണിനോടുള്ള ഇഷ്ട്ടം തലയ്ക്കു പിടിച്ച ഇയാള്‍ പുതിയ ഐഫോണ്‍ 10 വാങ്ങാനെത്തിയത് കുതിരപ്പുറത്ത്. താനെയിലെ നൗപാദ ജില്ലയിലെ യുവാവാണ് കുതിരപ്പുറത്ത് കയറി ഐഫോണ്‍ വാങ്ങാനെത്തിയത്. ഐ ലൗവ് ഐഫോണ്‍ 10 എന്ന ഫ്‌ളെക്‌സ് കൈയില്‍ പിടിച്ചാണ് യുവാവ് ഐഫോണ്‍ സ്റ്റോറില്‍ എത്തിയത്. കൊട്ടും മേളവുമൊക്കെയായി ആഘോഷപൂര്‍വമാണ് യുവാവ് തനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഐ ഫോണ്‍ സ്വന്തമാക്കാനെത്തിയത്.

താനെയിലെ ഹരിനിവാസ് സര്‍ക്കിളിലെ ഐഫോണ്‍ സ്റ്റോറില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് യുവാവ് എത്തിയത്. കുതിരപ്പുറത്ത് ഇരുന്നു കൊണ്ട് തന്നെയാണ് പള്ളിവാല്‍ തന്റെ ഫോണ്‍ സ്വീകരിച്ചത്. സ്റ്റോര്‍ ഉടമ ആഷിഷ് തക്കര്‍ പുറത്തെത്തി കുതിരപ്പുറത്തിരുന്ന പള്ളിവാലിന് ഫോണ്‍ കൈമാറുകയായിരുന്നു.

ഐ ഫോണിനോടുള്ള ഇഷ്ട്ടം മൂത്ത് ഇയാള്‍ക്ക് വട്ടായോ എന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.