വിമാനയാത്രക്കിടെ വളരെ മോശം അനുഭവം നേരിടേണ്ടി വന്നെന്ന് ബാഡ്മിന്റണ്‍ പിവി സിന്ധു

മുംബൈ: വിമാനയാത്രയ്ക്കിടെ മോശം അനുഭവം നേരിടേണ്ടി വന്നതായി ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവിന്റെ വെളിപ്പെടുത്തല്‍. ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിലെ ജീവനക്കാരില്‍ നിന്ന് ‘വളരെ മോശം’ അനുഭവമുണ്ടായതെന്ന് സിന്ധു ട്വിറ്ററില്‍ കുറിച്ചു.

രാവിലെ മുംബൈയിലേക്കു പോകുമ്പോഴായിരുന്നു സംഭവം. ഗ്രൗണ്ട് സ്റ്റാഫിന്റെ പേര് അജീതേഷ് എന്നാണെന്നും സിന്ധു ട്വിറ്ററില്‍ കുറിക്കുന്നു. ശനിയാഴ്ച രാവിലെ 11.45ഓടെയായിരുന്നു ട്വീറ്റ്.

ഇതിനോടകം ഒട്ടേറെ പേരാണ് സംഭവത്തില്‍ സിന്ധുവിനു പിന്തുണയുമായെത്തിയത്. പ്രശസ്ത താരങ്ങള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ചിലരുടെ ചോദ്യം.