സോണിയുടെ ഐബൂ റോബോട്ട് നായ തിരിച്ചുവരുന്നു.; പക്ഷെ ഇപ്രാവശ്യം ശരിക്കും ഞെട്ടിക്കും, വീഡിയോ ഇതിനോടകം വൈറല്‍
സോണിയുടെ ഐബോ റോബോട്ടിക് നായ ടെക്ക് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഏറെനാളത്തെ ഇടവേളയ്ക്കു ശേഷം ഈ റോബോട്ടിക് നായ പുനരവതരിക്കുന്നു. നൂതനമായ സാങ്കേതിക വിദ്യയുടെ പിന്തുണയോടെയാണ് ഐബോ തിരിച്ചെത്തുന്നത്. 1999 ലാണ് ഐബോയുടെ ആദ്യ പതിപ്പ് സോണി പുറത്തിറക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഐബോ ലോക ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും 2006ല്‍ ഇതിന്റെ നിര്‍മ്മാണം സോണി നിര്‍ത്തിവെച്ചു.
വീണ്ടും ഐബോയുമായി സോണിയെത്തുമ്പോള്‍ നിരവധി പ്രത്യേകതകളുമുണ്ട്.
നമ്മുടെ ശബ്ദ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനുള്ള ശേഷി ഐബോയ്ക്കുണ്ടാവും. സാധാരണ നായ്കുട്ടികളെ പോലെ കുരയ്ക്കാനും, ഇരിക്കാനും വാലാട്ടാനുംഐബോയ്ക്ക് സാധിക്കും. കൂടാതെ മൊബൈല്‍ നെറ്റ് വര്‍ക്കുമായി ഐബോയെ ബന്ധിപ്പിക്കുകയും ചെയ്യാം.
ഐബോയുടെ കണ്ണുകള്‍ ചെറിയ ഡിസ്‌പ്ലേകളാണ്. ഇതുവഴി ചെറിയ തോതിലുള്ള ഭാവ പ്രകടനങ്ങളും ഐബോയ്ക്ക് സാധിക്കുന്നു. കൂടാതെ ചിത്രങ്ങള്‍ പകര്‍ത്താനും അനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും ഐബോയ്ക്ക് സാധിക്കും.
പ്രത്യേകതകളൊക്കെ കേട്ട് ഒന്ന് വാങ്ങിയാലോ എന്ന് ചിന്തിക്കുന്നതിനു മുന്‍പ് ഇതിന്റെ വില കൂടി കേട്ടോളു.1700 ഡോളറാണ് (ഏകദേശം 1,10,000രൂപ) ഈ ഹൈടെക് റോബോടിക് നായയുടെ വില. ജപ്പാനില്‍ ജനുവരി മുതല്‍ ഐബോ വില്‍പനയ്‌ക്കെത്തും.