സീറ്റ് ബെല്‍റ്റ് ഇടാതെ ഹെല്‍മറ്റ് വെക്കാന്‍ ഉപദേശിക്കുന്നത് ശരിയല്ലല്ലോ സച്ചിനെ; സച്ചിനെയും ട്രോളി സോഷ്യല്‍ മീഡിയ
ബൈക്കിന്റെ പിന് സീറ്റില്‍ ഹെല്‍മറ്റ് വെയ്ക്കാതെ പോവുകയായിരുന്ന യുവതിയോട്, ‘ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യൂ’ എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ നല്കിയ ഉപദേശമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ താരം. വീഡിയോ പോസ്റ്റ് ചെയ്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷകണക്കിന് പേരാണ് വീഡിയോ കണ്ടത്.
പക്ഷെ വിലപ്പെട്ട ഈ ഉപദേശം നല്കുമ്പോള് സച്ചിന് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നോ. എന്ന സംശയത്തിലാണ് ആരാധകര്‍. സംശയം തോന്നിയവര്‍ വീഡിയോ ഒന്നുക്കൂടി കണ്ടു.സച്ചിന് സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലായിരുന്നു എന്ന് ഉറപ്പായതോടെ ട്രോളും തുടങ്ങി. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമില്ലാത്തത് കൊണ്ട് സച്ചിന് നിയമലംഘനം നടത്തി എന്നൊന്നും ആരും പറയില്ല. എന്നാലും ഉപദേശിക്കും മുമ്പ് അതൊന്നു ശ്രദ്ധിക്കണ്ടേ എന്നാണ് സോഷ്യല്‍ മീഡിയ സച്ചിനോട് ചോദിക്കുന്നത്. കാണാം ട്രോളുകള്‍.
ബെല്‍റ്റ് ബെല്റ്റേ..
ഹെല്‍മറ്റ് വെക്കാത്ത യുവതിയെ ഉപദേശിക്കുമ്പോള്‍ സച്ചിനോട്.. ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ്.
ഞങ്ങളോട് ക്ഷമിക്കൂ
നിയമം പാലിക്കാന്‍ വേണ്ടിയല്ല സച്ചിന് പറഞ്ഞത്. നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്.